x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല കാ​മ്പസ്; മന്ത്രിയുടെ ഫയലിലാണ് ഭൂമി!


Published: February 13, 2026 02:11 AM IST | Updated: February 13, 2026 02:11 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​സ​​​ർ​​​ഗോ​​​ഡ് കേ​​​ന്ദ്ര സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്ക് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് കാ​​​ന്പ​​​സ് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നു ഭൂ​​​മി അ​​​നു​​​വ​​​ദി​​​ക്കാ​​​നു​​​ള്ള ഫ​​​യ​​​ൽ ഒ​​​രു വ​​​ർ​​​ഷ​​​മാ​​​യി ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി ത​​​ട​​​ഞ്ഞു​​​വ​​​ച്ചി​​​രി​​​ക്കു​​​ന്നെ​​​ന്ന പ​​​രാ​​​തി​​​യു​​​മാ​​​യി സേ​​​വ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കാ​​​ന്പ​​​യി​​​ൻ ക​​​മ്മി​​​റ്റി.

സ്ഥി​​​രം കാ​​​ന്പ​​​സി​​​നു​​​വേ​​​ണ്ടി നെ​​​ടു​​​മ​​​ങ്ങാ​​​ട് മ​​​ണ്ഡ​​​ല​​​ത്തി​​​ലെ അ​​​ണ്ടൂ​​​ർ​​​ക്കോ​​​ണ​​​ത്ത് അ​​​ഞ്ചേ​​​ക്ക​​​ർ സ​​​ർ​​​ക്കാ​​​ർ ഭൂ​​​മി പാ​​​ട്ട​​​ത്തി​​​ന് വി​​​ട്ടു​​​കൊ​​​ടു​​​ക്കു​​​വാ​​​ൻ റ​​​വ​​​ന്യൂ വ​​​കു​​​പ്പി​​​ന്‍റെ ശി​​​പാ​​​ർ​​​ശ​​​യോ​​​ടെ ധ​​​ന​​​വ​​​കു​​​പ്പി​​​ന് അ​​​യ​​​ച്ച ഫ​​​യ​​​ലി​​​ലാ​​​ണ് ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ അ​​​ഭി​​​പ്രാ​​​യം ആ​​​രാ​​​ഞ്ഞ​​​ത്.

കാ​​​ന്പ​​​സ് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​ൽ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി​​​യു​​​ടെ അ​​​നു​​​മ​​​തി ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ങ്കി​​​ലും ധ​​​ന​​​വ​​​കു​​​പ്പ് ബോ​​​ധ​​​പൂ​​​ർ​​​വം ഫ​​​യ​​​ൽ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി​​​ക്ക് കൈ​​​മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു സേ​​​വ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കാ​​​ന്പ​​​യി​​​ൻ ക​​​മ്മി​​​റ്റി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. ഈ ​​​ഫ​​​യ​​​​​​ലാ​​​ണ് തീ​​​രു​​​മാ​​​ന​​​മാ​​​കാ​​​തെ നീ​​​ണ്ടു പോ​​​കു​​​ന്ന​​​ത്. സ്ഥി​​​രം കാ​​​ന്പ​​​സി​​​നു​​​ള്ള ഭൂ​​​മി ല​​​ഭി​​​ക്കു​​​വാ​​​ൻ വൈ​​​കു​​​ന്നു​​​വെ​​​ങ്കി​​​ൽ ത​​​ല​​​സ്ഥാ​​​ന​​​ത്തെ കാ​​​ന്പ​​​സ് ഉ​​​പേ​​​ക്ഷി​​​ക്കാ​​​ൻ കേ​​​ന്ദ്ര സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല നി​​​ർ​​​ബ​​​ന്ധി​​​ത​​​മാ​​​വും. ഇ​​​ക്കാ​​​ര്യം കേ​​​ന്ദ്ര സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല, സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നെ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ അ​​​ധി​​​ക സാ​​​ന്പ​​​ത്തി​​​ക ഭാ​​​രം കു​​​റ​​​യ്ക്കു​​​ന്ന​​​തു കൂ​​​ടാ​​​തെ നൂ​​​ത​​​ന പ​​​ഠ​​​ന ഗ​​​വേ​​​ഷ​​​ണ കോ​​​ഴ്സു​​​ക​​​ൾ പു​​​തി​​​യ കാ​​​ന്പ​​​സി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഏ​​​റെ ഗു​​​ണ​​​ക​​​ര​​​മാ​​​കു​​​മെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി കേ​​​ന്ദ്ര​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വി​​​സി മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് 2024 ൽ ​​​ക​​​ത്ത് ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടാ​​​യി​​​രു​​​ന്നു.

ത​​​ല​​​സ്ഥാ​​​ന​​​ത്ത് സ്ഥി​​​രം കാ​​​ന്പ​​​സ് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നു വേ​​​ണ്ട ഭൂ​​​മി അ​​​നു​​​വ​​​ദി​​​ക്കാ​​​നു​​​ള്ള കാ​​​ല​​​താ​​​മ​​​സം ഒ​​​ഴി​​​വാ​​​ക്കാ​​​ൻ അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സേ​​​വ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കാ​​​ന്പ​​​യി​​​ൻ ക​​​മ്മി​​​റ്റി മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് നി​​​വേ​​​ദ​​​നം ന​​​ൽ​​​കി.

Tags : Minister's file Central University Campus Land

Recent News

Corehub Up