x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ​മ​ന്ത്രി സ്ഥാനം; കോ​ൺ​ഗ്ര​സ് നി​യ​മ​സ​ഭാ ക​ക്ഷി​യോ​ഗം ഇ​ന്ന്, എ​ഐ​സി​സി നി​രീ​ക്ഷ​ക​ർ ത​ല​സ്ഥാ​ന​ത്ത്


Published: May 7, 2026 05:47 AM IST | Updated: May 7, 2026 06:10 AM IST

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി സ്ഥാനം സംബന്ധിച്ച് തീ​രു​മാ​ന​മെടുക്കാൻ കോ​ൺ​ഗ്ര​സിന്‍റെ നി​ർ​ണാ​യ​ക നി​യ​മ​സ​ഭാ ക​ക്ഷി​യോ​ഗം ഇ​ന്ന്. എ​ഐ​സി​സി നി​രീ​ക്ഷ​ക​രാ​യ അ​ജ​യ് മാ​ക്ക​നും മു​കു​ൾ വാ​സ്നി​ക്കും ത​ല​സ്ഥാ​ന​ത്ത് എ​ത്തി. മു​തി​ർ​ന്ന നേ​താ​ക്ക​ളേ​യും ഘ​ട​ക​ക​ക്ഷി​ക​ളെ​യും കേ​ൾ​ക്കും. നി​യ​മ​സ​ഭാ ക​ക്ഷി​യോ​ഗം തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ഹൈ​ക്ക​മാ​ൻ​ഡി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി പ്ര​മേ​യം പാ​സാ​ക്കി​യേ​ക്കും.

രാ​വി​ലെ 10.30ന് കെ​പി​സി​സി ആ​സ്ഥാ​ന​ത്താ​ണ് യോ​ഗം ന​ട​ക്കു​ന്ന​ത്. എ​ഐ​സി​സി നി​രീ​ക്ഷ​ക​രാ​യ അ​ജ​യ് മാ​ക്ക​നും മു​കു​ൾ വാ​സ്നി​ക്കും ഇ​ന്ന​ലെ​യാ​ണ് കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ​യും ഘ​ട​ക​ക​ക്ഷി​ക​ളു​ടെ​യും അ​ഭി​പ്രാ​യം കൂ​ടി പ​രി​ഗ​ണി​ക്കാ​നി​ട​യു​ണ്ട്.

Tags : Chief Minister Congress Legislative Party meeting AICC observers

Recent News

Corehub Up