x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​വ​ലോ​ക​ന യോ​ഗ​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ കോ​ഴ​ഞ്ചേ​രി​യി​ൽ

ഓൺലൈൻ ഡെസ്ക്
Published: August 4, 2026 01:35 PM IST | Updated: August 4, 2026 02:22 PM IST

മുഖ്യമന്ത്രി വി.ഡി. സതീശൻ

കോ​ഴ​ഞ്ചേ​രി: സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ​യും പ്ര​ള​യ​വും തു​ട​രു​ന്ന​തി​നി​ടെ, പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ കോ​ഴ​ഞ്ചേ​രി​യി​ലെ​ത്തി. ഉ​ന്ന​ത​ത​ല അ​വ​ലോ​ക​ന യോ​ഗ​ത്തി​ന് ശേ​ഷം അ​ദ്ദേ​ഹം ജി​ല്ല​യി​ലെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ നേ​രി​ട്ട് സ​ന്ദ​ർ​ശി​ക്കും.

ടൂ​റി​സം മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്, എം​എ​ൽ​എ​മാ​രാ​യ അ​ബി​ൻ വ​ർ​ക്കി, പ​ഴ​കു​ളം മ​ധു എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. പ്ര​ള​യം ഏ​റ്റ​വും രൂ​ക്ഷ​മാ​യി ബാ​ധി​ച്ച ജി​ല്ല​ക​ളി​ലൊ​ന്നാ​ണ് പ​ത്ത​നം​തി​ട്ട. റാ​ന്നി, ആ​റ​ന്മു​ള തു​ട​ങ്ങി​യ പ്ര​ധാ​ന പ​ട്ട​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്.

ജി​ല്ല​യി​ൽ ഇ​ത്ത​വ​ണ​ത്തെ പ്ര​ള​യ സാ​ഹ​ച​ര്യം 2018-ലെ ​മ​ഹാ​പ്ര​ള​യ​ത്തേ​ക്കാ​ൾ രൂ​ക്ഷ​മാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ആ​റ​ന്മു​ള, റാ​ന്നി എ​ന്നി​വി​ട​ങ്ങ​ളി​ലെ ഗു​രു​ത​ര സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് കൊ​ല്ല​ത്തു​നി​ന്നു​ള്ള മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി എ​ത്തി​ച്ചി​ട്ടു​ണ്ട്.

ജി​ല്ല​യി​ൽ 1,700-ഓ​ളം ആ​ളു​ക​ളെ നി​ല​വി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. പ്ര​ള​യ​ബാ​ധി​ത​ർ​ക്കു​ള്ള അ​ടി​യ​ന്ത​ര ആ​ശ്വാ​സ ന​ട​പ​ടി​ക​ൾ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നാ​യി ചൊ​വ്വാ​ഴ്ച പ്ര​ത്യേ​ക ക്യാ​ബി​ന​റ്റ് യോ​ഗ​വും ചേ​രും.

Tags : ChiefMinister VDsathhesan Kozhencherry LatestNews DeepikaNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up