x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ദി​ക്കെ​തി​രെ പ​രാ​മ​ർ​ശം; മാ​പ്പ് പ​റ​ഞ്ഞി​ട്ടും 15-കാ​രി​ക്ക് നേ​രെ ഭീ​ഷ​ണി തു​ട​രു​ന്നു

ഓൺലൈൻ ഡെസ്ക്
Published: August 4, 2026 01:12 PM IST | Updated: August 4, 2026 01:13 PM IST

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച പെൺകുട്ടിക്ക് ഭീഷണി

ന്യൂ​ഡ​ൽ​ഹി: ജ​ന്ത​ർ​മ​ന്ത​റി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ അ​ധി​ക്ഷേ​പ​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ പെ​ൺ​കു​ട്ടി മാ​പ്പ് പ​റ​ഞ്ഞി​ട്ടും സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​ന്ന് മോ​ച​ന​മി​ല്ല. നി​ര​ന്ത​ര​മു​ള്ള ഭീ​ഷ​ണി​ക​ളെ തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​ക്കും കു​ടും​ബ​ത്തി​നും ഇ​തി​നോ​ട​കം മൂ​ന്ന് ത​വ​ണ താ​മ​സ​സ്ഥ​ലം മാ​റ്റേ​ണ്ടി വ​ന്നു. സു​ര​ക്ഷാ ഭീ​ഷ​ണി​ക​ൾ കാ​ര​ണം കു​ട്ടി​യു​ടെ വി​ദ്യാ​ഭ്യാ​സം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ട നി​ല​യി​ലാ​ണ്.

പ്ര​തി​ഷേ​ധ​ക്കാ​രു​ടെ സ്വാ​ധീ​ന​ത്തി​ൽ പെ​ട്ടാ​ണ് താ​ൻ മോ​ശം വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച​തെ​ന്നും, ത​നി​ക്ക് 15 വ​യ​സ് മാ​ത്ര​മാ​ണ് പ്രാ​യ​മു​ള്ള​തെ​ന്നും വ്യ​ക്ത​മാ​ക്കി പെ​ൺ​കു​ട്ടി ക​ഴി​ഞ്ഞ ദി​വ​സം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ക​ര​ഞ്ഞു​കൊ​ണ്ട് രാ​ജ്യ​ത്തോ​ട് മാ​പ്പ് ചോ​ദി​ച്ചി​രു​ന്നു. പെ​ൺ​കു​ട്ടി​ക്ക് 15 വ​യ​സ് മാ​ത്ര​മാ​ണ് പ്രാ​യ​മെ​ന്നി​രി​ക്കെ, ഇ​രു​പ​ത്ത​ഞ്ചു​കാ​രി​യാ​യ ബ്യൂ​ട്ടി​പാ​ർ​ല​ർ ജീ​വ​ന​ക്കാ​രി​യാ​ണെ​ന്ന ത​ര​ത്തി​ൽ ഓ​ൺ​ലൈ​നി​ൽ വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ ശ​ക്ത​മാ​യി ന​ട​ക്കു​ന്നു​ണ്ട്.

മ​നഃ​പൂ​ർ​വം ആ​ക്ര​മി​ക്കാ​നാ​ണ് ഇ​ത്ത​രം വാ​ർ​ത്ത​ക​ൾ ച​മ​യ്ക്കു​ന്ന​തെ​ന്ന് കു​ടും​ബം ആ​രോ​പി​ക്കു​ന്നു. പോ​ലീ​സി​ൽ നി​ന്ന് ത​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്ന​താ​യും കു​ട്ടി​യു​ടെ മേ​ൽ​വി​ലാ​സം ഉ​ൾ​പ്പെ​ടെ​യു​ള്ള വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും കു​ടും​ബം ക​ടു​ത്ത ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. ഈ ​ഗൗ​ര​വ​മേ​റി​യ വി​ഷ​യ​ത്തി​ൽ പെ​ൺ​കു​ട്ടി​ക്ക് സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ളും നി​യ​മ​ന​ട​പ​ടി​ക​ളും ഉ​ണ്ടാ​ക​ണ​മെ​ന്നു​മാ​ണ് കു​ടും​ബ​ത്തി​ന്‍റെ പ്ര​ധാ​ന ആ​വ​ശ്യം. 

Tags : PMModi LatestNews NewsUpdate Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up