പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ കൊട്ടിക്കലാശത്തിനിടെ സംഘർഷം. എൽഡിഎഫ്-യുഡിഎഫ് റാലികൾ കടന്നുപോകുന്നതിനിടെയാണ് സംഭവം. ഇരുമുന്നണികളുടെയും പ്രവർത്തകർ തമ്മിൽ കല്ലേറും കൂട്ടത്തല്ലും ഉണ്ടായി.
യുഡിഎഫ് പ്രവർത്തകർ എൽഡിഎഫ് പ്രവർത്തകർക്ക് നേരെ കല്ലെറിയുകയായിരുന്നു. ഇതിനുപിന്നാലെ സ്ഥലത്ത് കൂട്ടത്തല്ല് ഉണ്ടാകുകയും ചെയ്തു. സംഭവത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
പോലീസ് ഉദ്യോഗസ്ഥനെ കൂടാതെ മൂന്ന് സിപിഎം പ്രവർത്തകർക്കും ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകനുമാണ് പരിക്കേറ്റത്. സംഘർഷത്തെ തുടർന്ന് പോലീസ് ലാത്തി വീശിയാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്.
Tags : palakkad pattambi cpm congress