x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കരാറുകാരൻ വീടിനു മുകളിൽനിന്നു വീണു മരിച്ചു


Published: February 18, 2026 01:32 AM IST | Updated: February 18, 2026 01:32 AM IST

വാ​ഴൂ​ർ: ചെ​ങ്ക​ല്ലി​നു സ​മീ​പം നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടി​നു മു​ക​ളി​ൽനി​ന്നു വീ​ണ ക​രാ​റു​കാ​ര​നെ മ​രി​ച്ച​ നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​ഞ്ഞി​ര​പ്പ​ള്ളി അ​ഞ്ചി​ലിപ്പ സ്വ​ദേ​ശി തേ​വ​ർ​കാ​ട്ടി​ൽ ശ്രീ​കു​മാ​ർ (മു​രു​ക​ൻ-56) ആ​ണ് മ​രി​ച്ച​ത്.

ചെ​ങ്ക​ൽ ഈ​റ്റ​ത്തോ​ട്ട​ത്തി​ൽ ബി​നീ​ഷി​ന്‍റെ വീ​ടി​നു മു​ക​ളി​ൽ നി​ന്നാ​ണ് ശ്രീ​കു​മാ​ർ വീ​ണ​ത്. ഇ​ന്ന​ലെ രാ​വി​ലെ മ​റ്റ് ജോ​ലി​ക്കാ​ർ എ​ത്തി​യ​പ്പോ​ൾ ശ്രീ​കു​മാ​റി​നെ വീ​ടി​ന്‍റെ മു​റ്റ​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു ഇ​ദ്ദേ​ഹം. ര​ണ്ടാം നി​ല​യി​ൽനി​ന്നു കാ​ൽ​ തെ​റ്റി വീ​ണ​താ​ണെ​ന്ന് കു​രു​തു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി.

സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും. ഭാ​ര്യ: ബി​ജി. മ​ക്ക​ൾ: അ​ച്ചു, അ​മ്മു.

Tags : house Contractor dies falling roof

Recent News

Corehub Up