x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ച​ക​വാ​ത​ക ക്ഷാ​മം: ടെ​ക്നോ​പാ​ർ​ക്കി​ൽ വീ​ണ്ടും 'വ​ർ​ക്ക് ഫ്രം ​ഹോം'


Published: March 13, 2026 08:00 PM IST | Updated: March 13, 2026 08:00 PM IST

തി​രു​വ​ന​ന്ത​പു​രം: പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ പാ​ച​ക​വാ​ത​ക പ്ര​തി​സ​ന്ധി കേ​ര​ള​ത്തി​ലെ ഐ​ടി ഹ​ബ്ബാ​യ ടെ​ക്നോ​പാ​ർ​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ബാ​ധി​ക്കു​ന്നു. ക്യാ​മ്പ​സി​നു​ള്ളി​ലെ ഫു​ഡ് കോ​ർ​ട്ടു​ക​ളും റ​സ്റ്റോ​റ​ന്‍റു​ക​ളും പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​യ​തോ​ടെ ജീ​വ​ന​ക്കാ​ർ​ക്ക് 'വ​ർ​ക്ക് ഫ്രം ​ഹോം' അ​നു​വ​ദി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ക​മ്പ​നി​ക​ൾ ആ​ലോ​ചി​ച്ചു തു​ട​ങ്ങി.

വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റു​ക​ളു​ടെ വി​ത​ര​ണം ഒ​രാ​ഴ്ച​യാ​യി ത​ട​സ​പ്പെ​ട്ട​തോ​ടെ ടെ​ക്നോ​പാ​ർ​ക്കി​നു​ള്ളി​ലെ ഭൂ​രി​ഭാ​ഗം ക​ഫ​റ്റീ​രി​യ​ക​ളും അ​ട​ച്ചു​പൂ​ട്ടി. നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ പ​രി​മി​ത​മാ​യ മെ​നു മാ​ത്ര​മാ​ണ് ന​ൽ​കു​ന്ന​ത്. ഇ​ത് ആ​യി​ര​ക്ക​ണ​ക്കി​ന് ഐ​ടി ജീ​വ​ന​ക്കാ​രെ ബാ​ധി​ച്ചു. ടെ​ക്നോ​പാ​ർ​ക്കി​ലെ പ്ര​മു​ഖ ക​മ്പ​നി​യാ​യ യു​എ​സ്ടി ഗ്ലോ​ബ​ൽ​അ​ടു​ത്ത​യാ​ഴ്ച മു​ത​ൽ ത​ങ്ങ​ളു​ടെ ആ​റാ​യി​ര​ത്തോ​ളം വ​രു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് വ​ർ​ക്ക് ഫ്രം ​ഹോം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. മ​റ്റ് ക​മ്പ​നി​ക​ളും സ​മാ​ന​മാ​യ നീ​ക്ക​ത്തി​ലാ​ണ്.

ക​ഴ​ക്കൂ​ട്ടം മേ​ഖ​ല​യി​ലെ ഹോ​സ്റ്റ​ലു​ക​ളി​ലും പി​ജി​ക​ളി​ലും പാ​ച​ക​വാ​ത​കം തീ​ർ​ന്ന​തോ​ടെ താ​മ​സ​ക്കാ​ർ​ക്ക് ഭ​ക്ഷ​ണം ന​ൽ​കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. പ​ല ഉ​ട​മ​ക​ളും താ​മ​സ​ക്കാ​രോ​ട് താ​ത്‌​കാ​ലി​ക​മാ​യി വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പ്ര​തി​സ​ന്ധി മു​ത​ലെ​ടു​ത്ത് ചി​ല റ​സ്റ്റോ​റ​ന്‍റു​ക​ൾ ഭ​ക്ഷ​ണ​ത്തി​ന് അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​താ​യി ഐ​ടി ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ 'പ്ര​തി​ധ്വ​നി' ആ​രോ​പി​ച്ചു. സി​ലി​ണ്ട​റു​ക​ളു​ടെ വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു.

 

 

Tags : Technopark Cooking gas Work from home

Recent News

Corehub Up