x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ളി​ൽ സ്വ​യം ത​ല​വ​ച്ചു; സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യി​ൽ വീ​ണാ ജോ​ർ​ജി​ന് വി​മ​ർ​ശ​നം


Published: May 16, 2026 09:06 PM IST | Updated: May 16, 2026 09:25 PM IST

പ​ത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി ച​ർ​ച്ച ചെ​യ്യാ​ൻ ചേ​ർ​ന്ന സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യി​ൽ വീ​ണാ ജോ​ർ​ജി​ന് രൂ​ക്ഷ​വി​മ​ർ​ശ​നം. മ​ന്ത്രി​യാ​യി​രി​ക്കെ വീ​ണാ ജോ​ർ​ജ് അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ളി​ൽ സ്വ​യം പോ​യി ത​ല​വെ​ക്കു​ക​യാ​യി​രു​ന്നു.

ഇ​ത് പാ​ർ​ട്ടി​ക്ക് വ​ലി​യ രീ​തി​യി​ൽ പ്ര​തിഛാ​യ ന​ഷ്ട​മു​ണ്ടാ​ക്കി​യെ​ന്നു​മാ​ണ് ജി​ല്ലാ ക​മ്മി​റ്റി​യി​ൽ ഉ​യ​ർ​ന്ന പ്ര​ധാ​ന വി​മ​ർ​ശ​നം. എം.​വി.ഗോ​വി​ന്ദ​ൻ സം​ര​ക്ഷി​ച്ച​ത് പാ​ർ​ട്ടി​യെ​യ​ല്ല ഭാ​ര്യ​യെ മാ​ത്ര​മാ​ണെ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്രട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു.

പി​ണ​റാ​യി​യെ പ്ര​തി​പ​ക്ഷ നേ​താ​വാ​ക്കി​യ തീ​രു​മാ​നം റ​ദ്ദാ​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടിരുന്നു. സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ തോ​മ​സ് ഐ​സ​ക്കും സി.​എ​സ്. സു​ജാ​ത​യും പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​ത്.

സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ലും നേ​തൃ​ത്വ​ത്തി​ന് നേ​രെ വി​മ​ർ​ശ​ന​മു​യ​ർ​ന്നു. പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യു​ടെ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ ശൈ​ലി ജ​ന​ങ്ങ​ൾ​ക്ക് ദ​ഹി​ച്ചി​ല്ലെ​ന്നും വി​മ​ർ​ശ​നം ഉ​യ​ർ​ന്നു.

Tags : Veena George CPM District Committee Slams

Recent News

Corehub Up