x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​വ​സ്വം ബോ​ർ​ഡ് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പാ​ലി​ച്ചി​ല്ല; അ​യ്യ​പ്പ​സം​ഗ​മ​ത്തി​ല്‍ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി


Published: March 5, 2026 09:38 PM IST | Updated: March 5, 2026 09:38 PM IST

കൊ​ച്ചി: ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മ​ത്തി​ല്‍ ദേ​വ​സ്വം ബോ​ർ​ഡി​ന് ഹൈ​ക്കോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ർ​ശ​നം. ദേ​വ​സ്വം ബോ​ർ​ഡ് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പാ​ലി​ച്ചി​ല്ലെ​ന്നും ക്വ​ട്ടേ​ഷ​ൻ ഇ​ല്ലാ​തെ​യാ​ണ് ക​രാ​ർ ന​ൽ​കി​യ​തെ​ന്നെ​ന്നും ഹൈ​ക്കോ​ട​തി വി​മ​ർ​ശി​ച്ചു.

ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ച്ചാ​ണ് കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം. ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പാ​ലി​ക്കാ​തി​രു​ന്ന​തി​ന് പ്ര​ത്യേ​ക കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന് ഓ​ഡി​റ്റ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു​ണ്ട്. സ്പോ​ൺ​സ​ർ​ഷി​പ്പ് തു​ക​യേ​ക്കാ​ൾ പ​ണം ചെ​ല​വ​ഴി​ച്ച​തി​ലും കോ​ട​തി രൂ​ക്ഷ വി​മ​ർ​ശ​നം ന​ട​ത്തി.

ജി​എ​സ്ടി ഒ​ഴി​വാ​ക്കി​ക്കൊ​ണ്ടാ​ണ് ഐ​ഐ​ഐ​സി മൂ​ന്ന് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഉ​പ​ക​രാ​ർ ന​ൽ​കി​യ​തെ​ന്നും ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ സൊ​സൈ​റ്റി​ക്കും ഉ​പ​ക​രാ​ർ ന​ൽ​കി​യ​തും ജി​എ​സ്ടി ഒ​ഴി​വാ​ക്കി​യാ​ണെ​ന്നും ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ൽ‌ വ്യ​ക്ത​മാ​ക്കു​ന്നു.

സ്പോ​ൺ​സ​ർ​ഷി​പ്പ് തു​ക ഉ​പ​യോ​ഗി​ച്ച് അ​യ്യ​പ്പ​സം​ഗ​മം ന​ട​ത്തു​മെ​ന്ന ബോ​ർ​ഡി​ന്‍റെ ഉ​റ​പ്പ് ലം​ഘി​ക്ക​പ്പെ​ട്ടു​വെ​ന്നും കോ​ട​തി ക​ണ്ടെ​ത്തി. ഇ​തേ തു​ട​ർ​ന്ന് ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ മു​ൻ​കാ​ല ഓ​ഡി​റ്റ് ക​ണ​ക്കു​ക​ളും ഹൈ​ക്കോ​ട​തി പ​രി​ശോ​ധി​ക്കും.

ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ത്തി​നി​ട​യി​ൽ ക​ണ്ടെ​ത്തി​യ സാ​മ്പ​ത്തി​ക അ​പാ​ക​ത​ക​ൾ ഓ​ഡി​റ്റ​ർ അ​റി​യി​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചു.

Tags : Devaswom Board kerala high court kochi sabarimala

Recent News

Corehub Up