x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദിശ ഉന്നത വിദ്യാഭ്യാസ പ്രദര്‍ശനത്തിന് കോട്ടയത്ത് തുടക്കം


Published: November 21, 2025 12:56 AM IST | Updated: November 21, 2025 12:56 AM IST

കോ​ട്ട​യം: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് ആ​ന്‍​ഡ് അ​ഡോ​ള​സെ​ന്‍റ് കൗ​ണ്‍​സ​ലിം​ഗ് സെ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ട്ട​യം നാ​ഗ​മ്പ​ടം നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ല്‍ ദി​ശ എ​ക്‌​സ്‌​പോ ആ​രം​ഭി​ച്ചു.

പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സെ​ക്ര​ട്ട​റി ഡോ. ​കെ. വാ​സു​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ എ​ന്‍.​എ​സ്.​കെ. ഉ​മേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ല്‍ സൗ​ഹൃ​ദ ക്ല​ബ്ബ് പ​വ​ര്‍ ബ്രി​ഗേ​ഡി​ന്‍റെ അ​ഞ്ചു ദ​ള​ങ്ങ​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം ന​ട​ന്നു.

യു​ണി​സെ​ഫ് സ​ഹ​ക​ര​ണ​ത്തോ​ടെ ക​രി​യ​ര്‍ പ്ര​യാ​ണം വെ​ബ്സൈ​റ്റ് നി​ര്‍​മാ​ണ ദൗ​ത്യം നി​ര്‍​വ​ഹി​ച്ച ക​രി​യ​ര്‍ ഗൈ​ഡ്മാ​ര്‍​ക്കു സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും സി​ജി ആ​ന്‍​ഡ് എ​സി ദി​ശ സി​ഗ്‌​നേ​ച്ച​ര്‍ ഫി​ലിം പ്ര​കാ​ശ​ന​വും ന​ട​ത്തി.

സി​ജി ആ​ന്‍​ഡ് എ​സി സ്റ്റേ​റ്റ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​സി.​എം. അ​സീം, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി അ​ക്കാ​ദ​മി​ക്ക് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഡോ. ​എ​സ്. ഷാ​ജി​ത, എ​സ്‌​സി​ഇ​ആ​ര്‍​ടി ഡ​യ​റ​ക്ട​ര്‍ ഡോ. ​ജ​യ​പ്ര​കാ​ശ്, ഡോ. ​ബി. അ​ബു​രാ​ജ്, ഹ​ണി ജി. ​അ​ല​ക്‌​സാ​ണ്ട​ര്‍, ഡോ. ​വി.​എ​സ്. സ​ന്തോ​ഷ്, എ​സ്. സ​ജി, അ​ജി​ത, കെ. ​സു​ധ, ഡി.​ജെ. സ​തീ​ഷ്, പി.​എ​ക്‌​സ്. ബി​യാ​ട്രീ​സ് മ​റി​യ, ആ​ര്‍. രാ​ജേ​ഷ് കു​മാ​ര്‍, എ.​കെ. വി​നോ​ദ് കു​മാ​ര്‍, എം.​ആ​ര്‍. സു​നി​മോ​ള്‍, മി​നി ദാ​സ്, കെ.​ജെ. പ്ര​സാ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

32,000 സ്‌​ക്വ​യ​ര്‍ ഫീ​റ്റി​ല്‍ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പ്ര​ദ​ര്‍​ശ​ന​ന​ഗ​രി​യി​ലാ​ണ് എ​ക്‌​സ്‌​പോ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍​ക്കു കീ​ഴി​ലു​ള്ള പ്ര​മു​ഖ യൂ​ണി​വേ​ഴ്‌​സി​റ്റി​ക​ളും, ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. 85ല​ധി​കം സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്റ്റാ​ളു​ക​ളും മേ​ള​യി​ലു​ണ്ട്.

രാ​വി​ലെ 9.30 മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ സെ​മി​നാ​ര്‍ ഹാ​ളി​ല്‍ വ്യ​ത്യ​സ്ത വി​ഷ​യ​ങ്ങ​ളി​ല്‍ വി​ദ​ഗ്ധ​ര്‍ ന​യി​ക്കു​ന്ന വി​ഷ​യാ​വ​ത​ര​ണ​ങ്ങ​ളും ന​ട​ക്കും.

വി​ദ്യാ​ര്‍​ഥി​ക​ള്‍, ര​ക്ഷി​താ​ക്ക​ള്‍, പൊ​തു​ജ​ന​ങ്ങ​ള്‍ എ​ന്നി​വ​ര്‍​ക്ക് എ​ക്‌​സ്‌​പോ സൗ​ജ​ന്യ​മാ​യി കാ​ണാ​നു​ള്ള അ​വ​സ​ര​മു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി വൈ​കു​ന്നേ​രം മൂ​ന്നു മു​ത​ല്‍ 5.30 വ​രെ പ്ര​ത്യേ​ക​മാ​യി സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്.

Tags : Disha Disha Higher Education Exhibition Kottayam Disha Kottayam

Recent News

Corehub Up