തിരുവനന്തപുരം: നാവികസേനാ ദിനാഘോഷത്തിൽ പങ്കെടുക്കുന്നതിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു ബുധനാഴ്ച തിരുവനന്തപുരത്തെത്തും. വൈകുന്നേരം 4.20ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന രാഷ്ട്രപതിയെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സ്വീകരിക്കും.
തുടര്‍ന്ന് ആഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് രാഷ്ട്രപതി നാവികസേന അഭ്യാസങ്ങള്‍ വീക്ഷിക്കും. നാവിക സേന തയാറാക്കിയ രണ്ട് ടെലിഫിലിമുകള്‍ രാഷ്ട്രപതിക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് ലോക് ഭവനിൽ തങ്ങിയശേഷം വ്യാഴാഴ്ച രാവിലെ 9.45 ന് രാഷ്ട്രപതി ഡല്‍ഹിക്ക് മടങ്ങും.
ഓപ്പറേഷൻ ഡെമോയെന്ന പേരിലാണ് ദൃശ്യവിസ്മയമൊരുക്കിയിരിക്കുന്നത്. ഐഎൻഎസ് വിക്രാന്ത് ഉൾപ്പെടെയുള്ള വിമാനവാഹിനി കപ്പലുകളും യുദ്ധക്കപ്പലുകളും അന്തർവാഹിനികളും യുദ്ധവിമാനങ്ങളും ആധുനിക പടക്കോപ്പുകളും അഭ്യാസപ്രകടനങ്ങളുടെ ഭാഗമാകും.
Tags : navy drill draupadi murmu shankumugham ins vikrant