കൊച്ചി: പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കാനുള്ള നീക്കവുമായി എല്‍ദോസ് കുന്നപ്പിള്ളി. നീറ്റ് നിഷേധിക്കുന്നത് നീതികേടെന്നാണ് എല്‍ദോസിന്റെ വാദം.
ഡൽഹിയിൽ നിന്നും തിരിച്ചെത്തിയ എൽദോസ് കുന്നപ്പിള്ളി പ്രാദേശിക കോൺഗ്രസ് നേതാക്കളുമയി കൂടിക്കാഴ്ച നടത്തി. എൽദോസിന് സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് ഏഴ് പഞ്ചായത്ത് പ്രസിഡന്റുമാരും മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണും എഐസിസിക്ക് കത്തയച്ചു.
സീറ്റ് തടഞ്ഞത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെന്നാണ് എൽദോസ് ക്യാമ്പിന്റെ ആരോപണം. എല്ദോസിനൊപ്പമാണെന്ന് കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് അരീക്കല്‍ പറഞ്ഞു.
Tags : Eldos Kunnapally contest independent candidate udf