മലയാറ്റൂർ: മലയാറ്റൂർ കുരിശുമുടിയിലും മലയാറ്റൂർ സെന്റ് തോമസ് പള്ളിയിലും എട്ടാമിടം തിരുനാളിന് തുടക്കമായി.
നാളെ വരെയാണു തിരുനാൾ. കുരിശുമുടി പള്ളിയിൽ ഇന്നു രാവിലെ 5.30, 7.30, 9.30 സമയങ്ങളിൽ വിശുദ്ധ കുർബാന നൊവേന എന്നിവയും വൈകുന്നേരം 5.30ന് വിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന, ലദീഞ്ഞ് എന്നിവയുമുണ്ടാകും.
നാളെ രാവിലെ 12.05, 5.30, 6.30 സമയങ്ങളിൽ വിശുദ്ധ കുർബാന, നൊവേന, 7.30ന് വിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന, ലദീഞ്ഞ്, ഒമ്പതിന് തിരുനാൾ കുർ ബാന, വചനസന്ദേശം, നൊവേന, പ്രദക്ഷിണം എന്നിവയുണ്ടാകും. ഉച്ചകഴിഞ്ഞ് മൂന്നിന് തിരുനാളിനു സമാപനമായി കുരിശുമുടി പള്ളിയിൽനിന്നു താഴത്തെ പള്ളിയിലേക്ക് പൊൻപണം ഇറക്കും.
താഴത്തെ പള്ളിയിൽ ഇന്നു രാവിലെ 5.30ന് ആരാധന, വിശുദ്ധ കുർബാന, ഏഴിന് വിശുദ്ധ കുർബാന, വൈകുന്നേരം അഞ്ചിന് ആഘോഷമായ വിശുദ്ധ കുർബാന, വചനസന്ദേശം, തുടർന്ന് അങ്ങാടി പ്രദക്ഷിണം, ലൈറ്റ് ഷോ. നാളെ രാവിലെ 5.30നും ഏഴിനും വിശുദ്ധ കുർബാന, 9.30ന് തിരുനാൾ കുർബാന, വചനസന്ദേശം.
വൈകുന്നേരം അഞ്ചിന് കുരിശുമുടി പള്ളിയിൽനിന്നു പൊൻപണം എത്തും. പൊൻപണം സ്വീകരണത്തിനുശേഷം ആറിനു വിശുദ്ധ കുർബാന. രാത്രി എട്ടിന് തിരുസ്വരൂപം എടുത്തുവയ്ക്കും. തുടർന്നു തിരുനാൾ കൊടിയിറക്കും.
24 മണിക്കൂറും കുരിശുമുടി കയറാം. മുൻകൂട്ടി അറിയിച്ചുവരുന്ന ചെറിയ ഗ്രൂപ്പുകൾക്കു ധ്യാനം, പ്രാർഥന എന്നിവയ്ക്കു സൗകര്യമുണ്ട്.
അതുപോലെതന്നെ താഴത്തെ പള്ളിക്കു സമീപം പിൽഗ്രിം സെന്ററിൽ താമസത്തിനും വിശ്രമത്തിനും സൗകര്യം ലഭിക്കും.
Tags : Ettamamidam Malayattoor Tirunal