x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ശ്ചി​മേ​ഷ്യ ക​ത്തു​ന്നു; നെ​ടു​മ്പാ​ശേ​രി​യി​ൽ വി​മാ​ന​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ റ​ദ്ദാ​ക്കി


Published: February 28, 2026 05:07 PM IST | Updated: February 28, 2026 05:09 PM IST

കൊ​ച്ചി: പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ കൂ​ട്ട​ത്തോ​ടെ റ​ദ്ദാ​ക്കി. ഇ​റാ​ൻ വ്യോ​മ​പാ​ത​യി​ലൂ​ടെ​യു​ള്ള യാ​ത്ര അ​പ​ക​ട​ക​ര​മാ​യ​തി​നാ​ലാ​ണ് വി​മാ​ന​ക്ക​മ്പ​നി​ക​ൾ സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വെ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

പു​ല​ർ​ച്ചെ 2.38ന് ​മ​സ്ക​റ്റി​ലേ​ക്ക് പു​റ​പ്പെ​ട്ട ഒ​മാ​ൻ എ​യ​ർ​വേ​യ്‌​സ് വി​മാ​നം നെ​ടു​മ്പാ​ശേ​രി​യി​ലേ​ക്ക് തി​രി​ച്ചു​വി​ളി​ച്ചു. ഉ​ച്ച​യ്ക്ക് 2.35ന് ​ഷാ​ർ​ജ​യി​ലേ​ക്ക് പോ​കാ​നി​രു​ന്ന വി​മാ​ന​വും റ​ദ്ദാ​ക്കി. വൈ​കു​ന്നേ​രം 5.20ന് ​ജി​ദ്ദ​യി​ലേ​ക്ക് പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന ആ​കാ​ശ എ​യ​ര്‍ സ​ർ​വീ​സും റ​ദ്ദാ​ക്കി.

ഇ​ൻ​ഡി​ഗോ​യു​ടെ ഗ​ൾ​ഫ് സ​ർ​വീ​സു​ക​ൾ പൂ​ർ​ണ​മാ​യും നി​ര്‍​ത്തി​വ​ച്ചു.6.20​ന് ദു​ബാ​യി​ലേ​ക്കു​ള്ള വി​മാ​നം, രാ​ത്രി 9.50ന് ​റാ​സ​ൽ​ഖൈ​മ​യി​ലേ​ക്കു​ള്ള വി​മാ​നം, രാ​ത്രി 10.50ന് ​അ​ബു​ദാ​ബി​യി​ലേ​ക്കു​ള്ള വി​മാ​ന​വും ഇ​ൻ​ഡി​ഗോ റ​ദ്ദാ​ക്കി. മു​ൻ​കൂ​ട്ടി ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രാ​ണ് ഇ​തോ​ടെ കു​ടു​ങ്ങി​യ​ത്.

സ​ർ​വീ​സു​ക​ൾ എ​പ്പോ​ൾ പു​ന​രാ​രം​ഭി​ക്കുമെന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല. ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു​ള്ള പ്ര​ധാ​ന ഗ​ൾ​ഫ് സ​ർ​വീ​സു​ക​ളും റ​ദ്ദാ​ക്കി.

Tags : flights cancelled kochi airport gulf conflict

Recent News

Corehub Up