x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ൽ​പ്പ​റ്റ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ കെ​എ​സ്എ​ഫ്ഇ നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് ത​റ​ക്ക​ല്ലി​ട്ടു


Published: March 2, 2026 05:40 AM IST | Updated: March 2, 2026 05:40 AM IST

ക​ൽ​പ്പ​റ്റ: മു​ണ്ട​ക്കൈ-​ചൂ​ര​ൽ​മ​ല ദേ​ശ​ത്തി​ന് കെ​എ​സ്എ​ഫ്ഇ​യു​ടെ കൈ​ത്താ​ങ്ങ് 45 കോ​ടി രൂ​പ​യു​ടെ ബ​ഹു​നി​ല ആ​ശു​പ​ത്രി മ​ന്ദി​ര​മാ​യി ഉ​യ​രും. മാ​തൃ​കാ ടൗ​ൺ​ഷി​പ്പി​ന്‍റെ അ​നു​ബ​ന്ധ​മാ​യി ക​ൽ​പ്പ​റ്റ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ കെ​എ​സ്എ​ഫ്ഇ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ചുന​ൽ​കു​ന്ന പു​തി​യ അ​ന​ക്സ് ബ്ലോ​ക്കി​ന്‍റെ ശി​ലാ​സ്ഥാ​പ​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ച്ചു.

കെ​എ​സ്എ​ഫ്ഇ ജീ​വ​ന​ക്കാ​ർ സാ​ല​റി ച​ല​ഞ്ചി​ലൂ​ടെ സ​മാ​ഹ​രി​ച്ച തു​ക​യും സ്ഥാ​പ​ന​ത്തി​ന്‍റെ സം​ഭാ​വ​ന​യും ചേ​ർ​ത്താ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. ആ​ധു​നി​ക​സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ല​വി​ൽവ​രു​ന്ന ആ​ശു​പ​ത്രി സ​മു​ച്ച​യം വ​യ​നാ​ടി​ന്‍റെ ആ​തു​ര​ശു​ശ്രൂ​ഷാ മേ​ഖ​ല​യ്ക്കു മു​ത​ൽ​ക്കൂ​ട്ടാ​കും.

മ​ന്ത്രി കെ. ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ മ​ന്ത്രി​മാ​രായ ഒ.​ആ​ർ. കേ​ളു, എ.കെ. ശശീ​ന്ദ്ര​ൻ, പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, എം​എ​ൽ​എ​മാ​രാ​യ ടി. ​സി​ദ്ദി​ഖ്, അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ, ചീഫ് സെ​ക്ര​ട്ട​റി എ. ​ജ​യ​തി​ല​ക്, റ​വ​ന്യു സെ​ക്ര​ട്ട​റി എം.​ജി. രാജമാ​ണി​ക്യം, വ​യ​നാ​ട് ടൗ​ൺ​ഷി​പ്പ് പ്രോ​ജ​ക്ട് സ്പെ​ഷ​ൽ ഓ​ഫീ​സ​ർ എ​സ്. സു​ഹാ​സ്, കെ​എ​സ്എ​ഫ്ഇ ചെ​യ​ർ​മാ​ൻ കെ. ​വ​ര​ദ​രാ​ജ​ൻ, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​എ​സ്.​കെ. സനി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടുത്തു.

Tags : Foundation stone laid KSFE

Recent News

Corehub Up