കൊച്ചി: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും യൂണിവേഴ്സിറ്റി ജീവനക്കാര്‍ക്കും ക്ഷാമബത്ത മുന്‍കാല പ്രാബല്യത്തോടെ അനുവദിക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജികള്‍ ഹൈക്കോടതി എട്ടിനു പരിഗണിക്കാന്‍ മാറ്റി.
ഹര്‍ജിയില്‍ വിശദീകരണത്തിന് സര്‍ക്കാര്‍ സമയം തേടിയതിനെ തുടര്‍ന്നാണ് ജസ്റ്റീസ് എന്‍. നഗരേഷ് സമയം അനുവദിച്ചത്.
ഫെഡറേഷന് ഓഫ് ഓള് കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍സ് സംസ്ഥാന പ്രസിഡന്റ് എന്‍. മഹേഷ് അടക്കമുള്ളവരാണ് ഹര്‍ജിക്കാര്‍.
Tags : Government employees allowance Petition dismissed High Court