x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ല ല​ക്ഷ്യം വ​ച്ചാ​ണ് മ​ര്‍​ദി​ച്ച​തെ​ന്ന് ഉ​റ​പ്പു​ണ്ടോ?’: ഗ​ൺ​മാ​ൻ​മാ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ കോ​ട​തി, വി​ധി ചൊ​വ്വാ​ഴ്ച


Published: June 6, 2026 02:56 PM IST | Updated: June 6, 2026 02:56 PM IST

ആ​ല​പ്പു​ഴ: ന​വ​കേ​ര​ള യാ​ത്ര​യ്ക്കി​ടെ മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ർ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ച കേ​സി​ൽ എ​സ്‌​ഐ​ടി​യോ​ടും പ്രോ​സി​ക്യൂ​ഷ​നോ​ടും ചോ​ദ്യ​ങ്ങ​ളു​മാ​യി ആ​ല​പ്പു​ഴ ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി. ത​ല ല​ക്ഷ്യം വ​ച്ചാ​ണ് ഗ​ണ്‍​മാ​ന്‍​മാ​ര്‍ മ​ര്‍​ദി​ച്ച​തെ​ന്ന് ഉ​റ​പ്പു​ണ്ടോ എ​ന്ന് കോ​ട​തി ചോ​ദി​ച്ചു.

പോ​ലീ​സ് ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ പ​ക​ര്‍​ത്തി​യ മ​ര്‍​ദ​ന ദൃ​ശ്യ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ച്ച് ക​ണ്ട കോ​ട​തി ദൃ​ശ്യ​ങ്ങ​ള്‍​ക്ക് വ്യ​ക്ത​ത​ക്കു​റ​വു​ണ്ടെ​ന്നും പ​റ​ഞ്ഞു. ത​ല​യ്ക്ക​ടി​ക്കു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാ​നി​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. പ്ര​തി​ക​ൾ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യ സ​മ​യ​ത്ത് ഉ​ണ്ടാ​യി​രു​ന്ന ജാ​മ്യം ല​ഭി​ക്കാ​വു​ന്ന വ​കു​പ്പു​ക​ൾ​ക്ക് പ​ക​രം, പി​ന്നീ​ട് ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ പെ​ട്ടെ​ന്ന് കൂ​ട്ടി​ച്ചേ​ർ​ത്ത​തി​നെ​യും കോ​ട​തി ചോ​ദ്യം ചെ​യ്തു.

കേ​സി​ൽ ഇ​രു​വി​ഭാ​ഗ​ത്തി​ന്‍റെ​യും വാ​ദം കോ​ട​തി വി​ശ​ദ​മാ​യി കേ​ട്ടു. ഗ​ണ്‍​മാ​ന്‍​മാ​രു​ടെ മ​ര്‍​ദ​ന​ത്തി​ല്‍ പ്ര​തി​ക​ളു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ ആ​ല​പ്പു​ഴ ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി ചൊ​വ്വാ​ഴ്ച വി​ധി പ​റ​യും.

Tags : gunmen assault case

Recent News

Corehub Up