x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗു​രു​വാ​യൂ​രി​ൽ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്താ​ൻ സ്ത്രീ​വേ​ഷ​ത്തി​ലെ​ത്തി; അ​ഞ്ചം​ഗ സം​ഘം പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: August 6, 2026 08:57 AM IST | Updated: August 6, 2026 08:57 AM IST

പ്രതീകാത്മക ചിത്രം

തൃ​ശൂ​ർ: ഗു​രു​വാ​യൂ​രി​ൽ യു​വ​തി​യെ അ​പാ​യ​പ്പെ​ടു​ത്താ​ൻ പ​ദ്ധ​തി​യി​ട്ട അ​ഞ്ചം​ഗ സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി. ഇ​തി​ൽ ഒ​രാ​ൾ സ്ത്രീ​വേ​ഷം ധ​രി​ച്ചാ​ണ് സ്ഥ​ല​ത്തെ​ത്തി​യ​ത്. തൊ​ടു​പു​ഴ സ്വ​ദേ​ശി​ക​ളാ​യ ആ​ദ​ർ​ശ് (23), പ്ര​സാ​ദ് (43), ഷാ​ഹി​ദ് (24), സ്റ്റീ​ഫ​ൻ (32), ബി​നീ​ഷ് (30) എ​ന്നി​വ​രെ​യാ​ണ് ഗു​രു​വാ​യൂ​ർ ടെ​മ്പി​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. ഇ​വ​രി​ൽ നി​ന്നും അ​ല്പം ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

തൃ​ശൂ​രി​ലെ സ്പാ​യി​ൽ ജോ​ലി ചെ​യ്തു​വ​രു​ന്ന തൊ​ടു​പു​ഴ സ്വ​ദേ​ശി​നി​യെ ല​ക്ഷ്യ​മി​ട്ടാ​ണ് പ്ര​തി​ക​ൾ എ​ത്തി​യ​തെ​ന്ന് സി.​ഐ വി​നോ​ദ് വ​ലി​യാ​ട്ടൂ​ർ വ്യ​ക്ത​മാ​ക്കി. സം​ഘാം​ഗ​മാ​യ പ്ര​സാ​ദാ​ണ് സ്ത്രീ​യു​ടെ വേ​ഷം ധ​രി​ച്ചി​രു​ന്ന​ത്. ക്ഷേ​ത്ര​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റേ​ന​ട​യി​ൽ വെ​ച്ച് ഇ​യാ​ളു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്.

താ​ൻ ഒ​രു സു​ഹൃ​ത്തി​നെ കാ​ണാ​ൻ എ​ത്തി​യ​താ​ണെ​ന്നാ​യി​രു​ന്നു ഇ​യാ​ൾ ആ​ദ്യം ന​ൽ​കി​യ മ​റു​പ​ടി. സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് കൊ​ല​പാ​ത​ക ശ്ര​മ​ത്തി​ന്‍റെ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ​ത്.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഗു​രു​വാ​യൂ​രി​ലെ ഒ​രു ലോ​ഡ്ജി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന മ​റ്റു നാ​ലു​പേ​രെ​യും പോ​ലീ​സ് പി​ടി​കൂ​ടി. ഇ​വ​ർ ര​ക്ഷ​പ്പെ​ടാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളു​ടെ കാ​റി​ൽ നി​ന്നാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്.

Tags : Guruvayur arrest murder attempt Deepika DeepikaNewspaper NewsUpdate

Recent News

Corehub Up