x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആരോഗ്യമന്ത്രിക്ക് ഓസ്‌കാര്‍ കൊടുക്കണം; ദേഹോപദ്രവം ഉണ്ടായിട്ടില്ലെന്ന് കെഎസ്‌യു


Published: February 25, 2026 06:38 PM IST | Updated: February 25, 2026 06:38 PM IST

കണ്ണൂർ: കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോര്‍ജിന് നേരെ കൈയേറ്റമുണ്ടായി എന്ന വാര്‍ത്തയില്‍ പ്രതികരണവുമായി കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി. ആരോഗ്യമന്ത്രിക്ക് ഓസ്‌കാര്‍ കൊടുക്കണമെന്ന് ഫര്‍ഹാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കെഎസ്‌യു പ്രവര്‍ത്തകര്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ആരോഗ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിക്കുകയുണ്ടായി. തികച്ചും പോലീസിന്‍റെ വലയത്തില്‍ ആയിരുന്നു ആരോഗ്യമന്ത്രി. ഒരു തരത്തിലുമുള്ള ദേഹ ഉപദ്രവമോ മറ്റോ ഉണ്ടായിരുന്നില്ല.

പക്ഷെ, മന്ത്രി ഒരു രക്തസാക്ഷി പരിവേഷം കിട്ടാന്‍ വേണ്ടി മാത്രമാണ് ഇത്തരത്തിലുള്ള അഭിനയവുമായി മുന്നോട്ട് പോകുന്നത്. ഇത് തികച്ചും ബാലിശമാണ്. കെഎസ്‌യു പ്രവര്‍ത്തകര്‍ തികച്ചും ജനാധിപത്യ രീതിയില്‍ മാത്രമേ സമരം ചെയ്തിട്ടുള്ളുവെന്നും ഫർഹാൻ വ്യക്തമാക്കി.

Tags : Health Minister KSU veena george

Recent News

Corehub Up