x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ടു​ല​നീ​ക്ക​ങ്ങ​ളു​മാ​യി കോ​ൺ​ഗ്ര​സ്; ഹൈ​ക്ക​മാ​ൻ​ഡ് നി​രീ​ക്ഷ​ക​ർ ചൊ​വ്വാ​ഴ്ച​യെ​ത്തും


Published: May 3, 2026 06:01 PM IST | Updated: May 3, 2026 06:10 PM IST

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​രാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം അ​വ​ശേ​ഷി​ക്കെ ച​ടു​ല​നീ​ക്ക​ങ്ങ​ളു​മാ​യി കോ​ൺ​ഗ്ര​സ്. ഫ​ലം അ​നു​കൂ​ല​മെ​ങ്കി​ല്‍ ഹൈ​ക്ക​മാ​ന്‍​ഡ് നി​രീ​ക്ഷ​ക​ര്‍ നാ​ളെ ത​ന്നെ കേ​ര​ള​ത്തി​ലെ​ത്തും.

നി​യു​ക്ത എം​എ​ല്‍​എ​മാ​രു​ടെ പി​ന്തു​ണ തേ​ടു​ന്ന​ത​ട​ക്കം ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് നീ​ക്കം. സ​ച്ചി​ന്‍ പൈ​ല​റ്റ്, ഇ​മ്രാ​ന്‍ പ്ര​താ​പ് ഗ​ഡി എം​പി, ക​ര്‍​ണാ​ട​ക മ​ന്ത്രി കെ.​ജെ.​ജോ​ര്‍​ജ്, ക​ന​യ്യ കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന നി​രീ​ക്ഷ​ക സം​ഘ​മാ​ണ് എ​ത്തു​ക.

കേ​ര​ള​ത്തി​ലെ ഫ​ലം എ​ഐ​സി​സി​ക്കും ഏ​റെ നി​ര്‍​ണാ​യ​ക​മാ​ണ്. ചൊ​വ്വാ​ഴ്ച വോ​ട്ടെ​ണ്ണു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഹൈ​ക്ക​മാ​ന്‍​ഡ് നേ​തൃ​ത്വം പൂ​ര്‍​ണ വി​ജ​യ പ്ര​തീ​ക്ഷ വ​ച്ചു പു​ല​ര്‍​ത്തു​ന്ന​ത് കേ​ര​ള​ത്തി​ല്‍ മാ​ത്ര​മാ​ണ്.

85നും 90 ​നു​മി​ട​യി​ല്‍ സീ​റ്റു​ക​ളാ​ണ് എ​ഐ​സി​സി​യു​ടെ പ്ര​തീ​ക്ഷ. ഫ​ലം അ​നു​കൂ​ല​മെ​ങ്കി​ല്‍ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​ര​ണം വൈ​കേ​ണ്ട​തി​ല്ലെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. നി​യു​ക്ത എം​എ​ല്‍​എ​മാ​രു​ടെ മ​ന​സ​റി​ഞ്ഞ ശേ​ഷം ഇ​വ​ർ തീ​രു​മാ​നം ഹൈ​ക്ക​മാ​ന്‍​ഡി​നെ അ​റി​യി​ക്കും.

Tags : result election High command udf

Recent News

Corehub Up