കൊച്ചി: കേന്ദ്രമന്ത്രിയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ജിതന്‍ റാം മാഞ്ചി നേതൃത്വം നല്കുന്ന ഹിന്ദുസ്ഥാനി അവാം മോര്‍ച്ച സെക്കുലര്‍ (ഹം എസ്) കേരള ഘടകം എന്‍ഡിഎയുടെ ഭാഗമായി.
കേരള ഘടകം ചെയര്മാൻ മാത്യു സ്റ്റീഫന്‍, സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ വി. നിയാസ്, ചീഫ് ജനറല്‍ സെക്രട്ടറി ശിവശങ്കര്‍, സംഘടന സെക്രട്ടറി സെരിഫ് ബാബു എന്നിവരുടെ നേതൃത്വത്തില്‍ എന്‍ഡിഎ ചെയര്മാന് രാജീവ് ചന്ദ്രശേഖറില്‍നിന്ന് എന്‍ഡിഎ അംഗത്വം ഏറ്റുവാങ്ങി.
Tags : Hum S Party Kerala unit NDA