x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ർ​ക്കി​ലെ ച​തു​പ്പി​ൽ വീ​ണ് അ​ഞ്ചു വ​യ​സു​കാ​ര​ൻ മ​രി​ച്ച സം​ഭ​വം; മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് തേ​ടി


Published: April 24, 2026 06:16 PM IST | Updated: April 24, 2026 06:21 PM IST

കൊ​ച്ചി: കി​ഴ​ക്ക​മ്പ​ല​ത്തെ ജം​ഗി​ൾ പാ​ര്‍​ക്കി​ലെ ചാ​ലി​ൽ വീ​ണ് അ​ഞ്ചു വ​യ​സു​കാ​ര​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ജി​ല്ലാ ക​ള​ക്ട​റോ​ട് റി​പ്പോ​ർ​ട്ട് തേ​ടി. ആ​ർ​ഡി​ഒ അ​ന്വേ​ഷ​ണം ന​ട​ത്തി മൂ​ന്നാ​ഴ്ച​യ്ക്ക​കം റി​പ്പോ​ര്‍​ട്ട് ന​ൽ​ക​ണ​മെ​ന്നാ​ണ് നി​ർ​ദ്ദേ​ശം.

മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീ​സ് അ​ല​ക്സാ​ണ്ട​ര്‍ തോ​മ​സി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്. അ​തി​നി​ടെ പാ​ര്‍​ക്കി​ന് അ​നു​മ​തി ന​ൽ​കി​യ ഭ​ര​ണ സ​മി​തി രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം പ​ഞ്ചാ​യ​ത്തി​ന് മു​ന്നി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ചു.

ചൊ​വ്വാ​ഴ്ച​യാ​ണ് പാ​ര്‍​ക്കി​ലെ​ത്തി​യ അ​ഞ്ചു​വ​യ​സു​കാ​ര​ൻ മു​ഹ​മ്മ​ദ് ആ​ദം പാ​ര്‍​ക്കി​നോ​ട് ചേ​ര്‍​ന്നു​ള്ള ചാ​ലി​ൽ വീ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് തേ​ടി​യ​ത്.

Tags : boy death report Human Rights Commission

Recent News

Corehub Up