x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ത്യയും ഭൂട്ടാനും തമ്മിൽ സഹകരണ കരാറിൽ ഒപ്പുവച്ചു


Published: March 21, 2026 06:25 PM IST | Updated: March 21, 2026 06:25 PM IST

ന്യൂഡൽഹി: ഇന്ത്യയും ഭൂട്ടാനും തമ്മിൽ കുറഞ്ഞ ചെലവിൽ വളരെ വേഗത്തിലും സുഗമമായും പണമയക്കുന്നതിനായും പുതിയ പദ്ധതി പ്രഖ്യാപിച്ചു. ഇന്ത്യയുടെ യുപിഐ സംവിധാനത്തെ ആഗോള തപാൽ ശൃംഖലയായ യൂണിവേഴ്സൽ പോസ്റ്റൽ യൂണിയന്‍റെ പോസ്-ട്രാൻസ്ഫർ സംവിധാനവുമായി ബന്ധിപ്പിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ഇരുരാജ്യങ്ങളിലെയും പൗരന്മാർക്ക് ഡിജിറ്റൽ സാമ്പത്തിക സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ഇന്ത്യ പോസ്റ്റും ഭൂട്ടാൻ പോസ്റ്റും തമ്മിൽ സഹകരണ കരാറിൽ ഒപ്പുവച്ചു.
തപാൽ പ്രവർത്തനങ്ങൾ, സാങ്കേതിക വികസനം, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിൽ സഹകരണം ഉറപ്പാക്കുന്നതാണ് ഈ കരാർ.

ഈ കാരാറിന്‍റെ ഭാഗമായി ഭൂട്ടാനിലെ തപാൽ ഉദ്യോഗസ്ഥർക്ക് ഇന്ത്യയിലെ റാഫി അഹമ്മദ് കിദ്വായ് നാഷണൽ പോസ്റ്റൽ അക്കാദമി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ പരിശീലനം നൽകും. ഡിജിറ്റൽ അഡ്രസ് കോഡ്, തപാൽ സാമ്പത്തിക സേവനങ്ങൾ എന്നിവയിൽ ഇന്ത്യയുടെ വൈദഗ്ധ്യം പങ്കുവയ്ക്കാനും പ്രദർശനങ്ങളിൽ ഭൂട്ടാൻ പോസ്റ്റിനെ പങ്കെടുപ്പിക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു.

Tags : India Bhutan postal cooperation

Recent News

Corehub Up