പാലാ: ജെഇഇ മെയിൻ സെക്ഷൻ വണ്‍ ആർക്കിടെക്ചർ, ബി പ്ലാനിംഗ് പരീക്ഷയിൽ മാന്നാനം കെഇ സ്കൂളിലെ വി. ഗൗരീശങ്കർ100 പെർസന്റൈൽ സ്കോർ നേടി ഓൾ ഇന്ത്യാ തലത്തിൽ ഒന്നാമതെത്തി.
ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ എൻജിനിയർ ജി. വിനോദ് കുമാറിന്റെയും അധ്യാപികയായ രശ്മി രവീന്ദ്രന്റെയും മകനാണ്. കെഇ സ്കൂളിലെ പ്ലസ് ടു പഠനത്തോടൊപ്പം രണ്ടുവർഷമായി പാലാ ബ്രില്ല്യന്റിന്റെ എൻട്രൻസ് കോച്ചിംഗിൽ പങ്കെടുത്തുവരികയായിരുന്നു.
ബി. പ്ലാനിംഗ് പെണ്‍കുട്ടികളുടെ വിഭാഗത്തിൽ എയ്ഞ്ചൽ എം. ഫെബിൻ 99.9335 സ്കോറോടെ ഓൾ ഇന്ത്യാ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. തൃശൂർ ആളൂർ സ്വദേശി ഗവണ്മെന്റ് ഉദ്യോഗസ്ഥനായ എം.ഡി. ഫെബിന്റെയും അധ്യാപികയായ ഡീനായുടെയും മകളാണ്. തൃശൂർ ദേവമാതാ പബ്ലിക് സ്കൂളിൽ പ്ലസ് ടു പഠനത്തോടൊപ്പം ബ്രില്ല്യന്റിൽ എൻട്രൻസ് പരിശീലനം നേടിവരികയായിരുന്നു. ബി. പ്ലാനിംഗിന് ലാസിം പി. ഹക്കിം 96.4399 പെർസെന്റൈൽ സ്കോറോടെ വിദേശത്തുനിന്ന് പരീക്ഷയെഴുതിയവരിൽ ആദ്യസ്ഥാനം നേടി. പാലക്കാട് സ്വദേശി വിദേശമലയാളിയായ ഹക്കിമിന്റെയും കെ. സനിതയുടെയും മകനാണ്. ബ്രില്ല്യന്റിൽ ഓണ്‍ലൈനായി എൻട്രൻസ് പരിശീലനം നേടിവരികയാണ്.
ബി.ആർക്കിന് സി.എൻ. ആദില 99.4345 പെർസെന്റൈൽ സ്കോറോടെ കാറ്റഗറി വിഭാഗത്തിൽ ഓൾ ഇന്ത്യാ തലത്തിൽ ഒന്നാംസ്ഥാനവും ലക്ഷദ്വീപിൽ ആദ്യസ്ഥാനവും കരസ്ഥമാക്കി. ലക്ഷദ്വീപ് ആമിനി ഐലന്റ് സ്വദേശി അഹമ്മദ് കോയയുടെയും റഹത്തൂളിന്റെയും മകളാണ്. പ്ലസ് ടു പഠനത്തിനുശേഷം ബ്രില്ല്യന്റിൽ എൻട്രൻസ് പരിശീലനം നേടിവരികയായിരുന്നു. ബി.ആർക്ക് പരീക്ഷയിൽ ബ്രില്ല്യന്റിൽനിന്ന് നാലു പേർ 99.9 പെർസെന്റൈൽ സ്കോർ നേടി.
99 പെർസെന്റൈലിനു മുകളിൽ നേടിയ 25 പേരുണ്ട്. ബി.പ്ലാനിംഗ് പരീക്ഷയിൽ ബ്രില്ല്യന്റിൽനിന്ന് ആറു പേർ 99.9 പെർസെന്റൈൽ സ്കോർ നേടി. 99 പെർസെന്റൈലിനു മുകളിൽ നേടിയ 18 പേരുണ്ട്. ഉന്നതവിജയം കരസ്ഥമാക്കിയവരെ അനുമോദിച്ചു.
Tags : JEE Main percentile V. Gowrishankar KE School Angel M. Fabin C.N. Adila Lasim P. Hakim