തിരുവനന്തപുരം: മുൻ ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിനെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓംബുഡ്സ്മാനായി നിയമിക്കാൻ മന്ത്രിസഭ തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിലെ പരാതിയിൽ പിണറായി വിജയന് ക്ലീൻ ചിറ്റ് നൽകിയ ലോകായുക്ത ബഞ്ചിലെ അംഗമായിരുന്നു ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ്. നേരത്തെ ബാബു മാത്യു പി. ജോസഫിനെ ഫീ റെഗുലേറ്ററി കമ്മീഷൻ ചെയർമാനായി നിയമിക്കാൻ ശ്രമം നടന്നിരുന്നു.
എന്നാൽ സിഎംഡിആർഎഫ് വകമാറ്റിയ കേസിലെ പരാതിക്കാരൻ ആർ.എസ്. ശശി കുമാർ ഉൾപ്പെടെ അന്ന് പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിൽ സർക്കാർ തീരുമാനത്തിൽ നിന്ന് പിൻമാറുകയായിരുന്നു.
ജസ്റ്റിസ് ബാബു മാത്യു പി ജോസഫിന്റെ പുതിയ നിയമനം സംബന്ധിച്ച മന്ത്രിസഭയുടെ തീരുമാനത്തിലും ഇതോടകം വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്. കേസിൽ മുഖ്യമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയതിലെ ഉപകാര സ്മരണയാണ് പുതിയ പദവിയെന്നാണ് വിമർശനം.
Tags : Babu Mathew P Joseph new appointment ombudsman pinarayi vijayan