x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ഡി സ​മ​ൻ​സ് വ​ര​ട്ടെ, അ​പ്പോ​ൾ വീ​ണ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കും: കെ.​കെ. ഷൈ​ല​ജ


Published: June 9, 2026 02:25 PM IST | Updated: June 9, 2026 02:25 PM IST

ക​ണ്ണൂ​ർ: മാ​സ​പ്പ​ടി കേ​സി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ ടി.​വീ​ണ​യ്ക്ക് ഇ​ഡി സ​മ​ൻ​സ് അ​യ​യ്ക്കു​ന്ന​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കെ.​കെ. ഷൈ​ല​ജ. ഇ​ഡി സ​മ​ൻ​സ് വ​ര​ട്ടെ, അ​പ്പോ​ൾ വീ​ണ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കു​മെ​ന്ന് ഷൈ​ല​ജ പ്ര​തി​ക​രി​ച്ചു.

മ​ക​ൾ ഒ​രു ക​മ്പ​നി​യു​ണ്ടാ​ക്കി. ആ ​ക​മ്പ​നി മ​റ്റു ചി​ല ക​മ്പ​നി​ക​ളു​മാ​യി ക​രാ​റി​ലേ​ർ​പ്പെ​ട്ടു. അ​തി​നു​വേ​ണ്ടി​യാ​ണ​ല്ലോ ക​മ്പ​നി​ക​ൾ ഉ​ണ്ടാ​ക്കു​ന്ന​ത്. ചെ​റു​പ്പ​ക്കാ​ർ ജീ​വി​ക്കാ​ൻ കു​റേ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്നു​ണ്ട്. അ​തി​ൽ എ​ന്തെ​ങ്കി​ലു​മു​ണ്ടെ​ങ്കി​ൽ മ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന കാ​ര്യ​മാ​ണെ​ന്നും ഷൈ​ല​ജ പ​റ​ഞ്ഞു.

അ​തി​ൽ വീ​ണ ത​ന്നെ മ​റു​പ​ടി പ​റ​യും. അ​തി​ന​വ​ർ കൃ​ത്യ​മാ​യി മ​റു​പ​ടി പ​റ​ഞ്ഞു​ക​ഴി​ഞ്ഞു​വെ​ന്നാ​ണ് തോ​ന്നു​ന്ന​ത്. അ​ത് പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തേ​ണ്ട കാ​ര്യ​മി​ല്ല. കാ​ര്യ​മി​ല്ലാ​ത്ത കാ​ര്യ​മെ​ന്ന് കാ​ണു​മ്പോ​ൾ അ​ന്വേ​ഷി​ച്ച​ത് തെ​റ്റാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യ​ണ​മെ​ന്നും ഷൈ​ല​ജ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : k k shailaja veena t

Recent News

Corehub Up