x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന്യൂ​ന​പ​ക്ഷ വ​ർ​ഗീ​യ​ത തി​മി​ർ​ത്താ​ടി​യ തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ക​ഴി​ഞ്ഞ​ത്: കെ.​കെ.​രാ​ഗേ​ഷ്


Published: May 20, 2026 11:37 AM IST | Updated: May 20, 2026 11:37 AM IST

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന്യൂ​ന​പ​ക്ഷ വ​ർ​ഗീ​യ​ത തി​മി​ർ​ത്താ​ടി​യെ​ന്ന വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ.​രാ​ഗേ​ഷ്. മ​തം നോ​ക്കി വോ​ട്ട് ചെ​യ്യാ​ൻ മു​സ്‌​ലീം
ലീ​ഗും ജ​മാ അ​ത്തെ ഇ​സ്ലാ​മി​യും ആ​വ​ശ്യ​പ്പെ​ട്ടെന്ന് പ്രതികരിച്ചു.

ക​ല്യാ​ശ്ശേ​രി​യി​ൽ ന​ട​ന്ന ഇ.​കെ നാ​യ​നാ​ർ അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കെ.​കെ രാ​ഗേ​ഷ്. ഇ​ട​തു​പ​ക്ഷ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ൽ മാ​ത്ര​മേ കേ​ര​ള​ത്തി​ൽ ബി​ജെ​പി​ക്ക് ശ​ക്തി​പ്പെ​ടാ​ൻ ക​ഴി​യൂ​വെ​ന്ന് അ​വ​ർ​ക്ക് ന​ന്നാ​യി അ​റി​യാം. അ​തു​കൊ​ണ്ട് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ്ട്രാ​റ്റ​ജി​ക് വോ​ട്ടിം​ഗ് ചെ​യ്തെന്നും രാഗേഷ് പറഞ്ഞു.

പേ​രാ​വൂ​രി​ലും പ​യ്യ​ന്നൂ​രി​ലും യു​ഡി​എ​ഫി​ന് താ​മ​ര​താ​ങ്ങ് ല​ഭി​ച്ചു. ഇ​തി​ന് പ്ര​ത്യു​പ​കാ​ര​മാ​യി നേ​മം മ​ണ്ഡ​ല​ത്തി​ൽ കോ​ൺ​ഗ്ര​സ് വോ​ട്ടു​ക​ൾ ബി​ജെ​പി​ക്ക് മ​റി​ച്ചു​കൊ​ടു​ത്ത​താ​യും കെ.​കെ.രാ​ഗേ​ഷ് ആ​രോ​പി​ച്ചു.

ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​യ ജ​നോ​പ​കാ​ര പ​ദ്ധ​തി​ക​ളും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്താ​തി​രി​ക്കാ​നും ഇ​ട​തു​പ​ക്ഷ​ത്തി​ന് തി​രി​ച്ച​ടി​യു​ണ്ടാ​ക്കാ​നും ഇ​ത്ത​ര​ത്തി​ലു​ള്ള നീ​ക്ക​ങ്ങ​ൾ കാ​ര​ണ​മാ​യെ​ന്നും രാ​ഗേ​ഷ് കൂട്ടിച്ചേർത്തു.

Tags : kkragesh CPM

Recent News

Corehub Up