x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​​​ക്‌ടോബ​​​ർ മു​​​ത​​​ൽ അ​​​ധി​​​കവൈ​​​ദ്യു​​​തി ല​​​ഭ്യ​​​മാ​​​കു​​​മെ​​​ന്ന് കെ​​​എ​​​സ്ഇ​​​ബി

വെബ്ഡെസ്ക്
Published: September 29, 2026 01:05 AM IST | Updated: September 29, 2026 05:02 AM IST

കെ​​​എ​​​സ്ഇ​​​ബി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു തു​​​ട​​​രു​​​ന്ന വൈ​​​ദ്യു​​​തി പ്ര​​​തി​​​സ​​​ന്ധി​​​ക്ക് ഒ​​​ക്‌ടോബ​​​ർ മു​​​ത​​​ൽ ആ​​​ശ്വാ​​​സ​​​മാ​​​കു​​​മെ​​​ന്ന് കെ​​​എ​​​സ്ഇ​​​ബി.

വി​​​വി​​​ധ കാ​​​ല​​​യ​​​ള​​​വു​​​ക​​​ളി​​​ലേ​​​ക്കാ​​​യി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ വൈ​​​ദ്യു​​​തിവാ​​​ങ്ങ​​​ൽ ക​​​രാ​​​റു​​​ക​​​ളും നി​​​ല​​​വി​​​ലെ ല​​​ഭ്യ​​​ത​​​യും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ക്കു​​​ന്പോ​​​ൾ വ​​​രും​​മാ​​​സ​​​ങ്ങ​​​ളി​​​ൽ വൈ​​​ദ്യു​​​തി ക്ഷാ​​​മം ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​യ്ക്കാ​​​നാ​​​കു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ. ആ​​​വ​​​ശ്യ​​​ക​​​ത ഉ​​​യ​​​രു​​​ന്ന പീ​​​ക്ക് സ​​​മ​​​യ​​​ത്തും അ​​​ധി​​​ക വൈ​​​ദ്യു​​​തി ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്നു എ​​​ന്ന​​​താ​​​ണു കെ​​​എ​​​സ്ഇ​​​ബി​​​യു​​​ടെ പ്ര​​​ധാ​​​ന ആ​​​ശ്വാ​​​സം.

ഡി​​​സം​​​ബ​​​ർ വ​​​രെ പ്ര​​​തി​​​ദി​​​നം ഏ​​​ക​​​ദേ​​​ശം 4700 മെ​​​ഗാ​​​വാ​​​ട്ട് വൈ​​​ദ്യു​​​തി ല​​​ഭ്യ​​​മാ​​​കു​​​മെ​​​ന്നാ​​​ണു ക​​​ണ​​​ക്ക്. ആ​​​ഭ്യ​​​ന്ത​​​ര ജ​​​ല​​​വൈ​​​ദ്യു​​​തി ഉ​​​ത്​​​പാ​​​ദ​​​ന​​​ത്തി​​​ലൂ​​​ടെ 1750 മെ​​​ഗാ​​​വാ​​​ട്ടും കേ​​​ന്ദ്ര നി​​​ല​​​യ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു​​​ള്ള 1800 മെ​​​ഗാ​​​വാ​​​ട്ടും ദീ​​​ർ​​​ഘ​​​കാ​​​ല ക​​​രാ​​​റു​​​ക​​​ളി​​​ലൂ​​​ടെ ല​​​ഭ്യ​​​മാ​​​കു​​​ന്ന 600 മെ​​​ഗാ​​​വാ​​​ട്ടും മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു​​​ള്ള 200 മെ​​​ഗാ​​​വാ​​​ട്ടും ഹ്ര​​​സ്വ​​​കാ​​​ല ക​​​രാ​​​ർ വ​​​ഴി അ​​​ടു​​​ത്ത വ​​​ർ​​​ഷം ജൂ​​​ലൈ വ​​​രെ ല​​​ഭി​​​ക്കു​​​ന്ന 200 മെ​​​ഗാ​​​വാ​​​ട്ടും ഉ​​​ൾ​​​പ്പടെ​​​യാ​​​ണി​​​ത്.

ഡി​​​സം​​​ബ​​​ർ വ​​​രെ കേ​​​ന്ദ്ര​​​ത്തി​​​ൽ​​നി​​​ന്ന് അ​​​ധി​​​ക വി​​​ഹി​​​ത​​​മാ​​​യി 150 മെ​​​ഗാ​​​വാ​​​ട്ടും ല​​​ഭ്യ​​​മാ​​​കും. ഇ​​​തി​​​നു പു​​​റ​​​മേ, ഓ​​​രോ മാ​​​സ​​​ത്തെ​​​യും ആ​​​വ​​​ശ്യ​​​ക​​​ത ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് പ്ര​​​ത്യേ​​​ക ക​​​രാ​​​റു​​​ക​​​ളി​​​ലൂ​​​ടെ​​​യും വൈ​​​ദ്യു​​​തി ല​​​ഭ്യ​​​മാ​​​ക്കു​​​ന്നു​​​ണ്ട്.

ഒ​​​ക്‌ടോബ​​​ർ മു​​​ത​​​ൽ ഡി​​​സം​​​ബ​​​ർ വ​​​രെ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു ​മു​​​ത​​​ൽ രാ​​​ത്രി 10 വ​​​രെ 500 മെ​​​ഗാ​​​വാ​​​ട്ട് വൈ​​​ദ്യു​​​തി ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​ണു പ്ര​​​ധാ​​​ന ക​​​രാ​​​ർ. പീ​​​ക്ക് സ​​​മ​​​യ​​​ത്തെ ആ​​​വ​​​ശ്യ​​​ക​​​ത നി​​​റ​​​വേ​​​റ്റു​​​ന്ന​​​തി​​​ന് ഇ​​​തു സ​​​ഹാ​​​യ​​​ക​​​മാ​​​കും.

ഒ​​​ക്‌ടോബ​​​റി​​​ൽ വൈ​​​കു​​​ന്ന േ​​​രം 6.30 മു​​​ത​​​ൽ അ​​​ർ​​​ധ​​​രാ​​​ത്രി വ​​​രെ 88 മെ​​​ഗാ​​​വാ​​​ട്ടും ന​​​വം​​​ബ​​​റി​​​ൽ 240 മെ​​​ഗാ​​​വാ​​​ട്ടും ഡി​​​സം​​​ബ​​​റി​​​ൽ 384 മെ​​​ഗാ​​​വാ​​​ട്ടും അ​​​ധി​​​ക​​​മാ​​​യി ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നും ക​​​രാ​​​റാ​​​യി​​​ട്ടു​​​ണ്ട്.

Tags : KSEB electricity additional KSEB Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up