x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

താമരശേരി ചുരത്തിൽ കെഎസ്ആർടിസി ബസ് ഓവുചാലിൽ കുടുങ്ങി


Published: March 22, 2026 05:59 PM IST | Updated: March 22, 2026 05:59 PM IST

കോഴിക്കോട്: താമരശേരി ചുരത്തിൽ കെഎസ്ആർടിസി ബസ് ഓവുചാലിൽ കുടുങ്ങി. ബംഗളൂരുവിൽനിന്നും കോഴിക്കോട്ടേയ്ക്ക് വന്ന സൂപ്പർഫാസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.

ചുരത്തിലെ എട്ടാം വളവിനും ഒൻപതാം വളവിനും ഇടയിലാണ് അപകടമുണ്ടായത്. ബസിന്‍റെ പിൻ ചക്രമാണ് ഓവുചാലിൽ കുടുങ്ങിയത്. സംഭവത്തിൽ ആർക്കും പരിക്കില്ല.

അപകടത്തെ തുടർന്നു വാഹനങ്ങൾ ഒരു വശത്തുകൂടി മാത്രമാണ് കടന്നു പോകുന്നത്. ഇത് വലിയ ഗതാഗത കുരുക്കിന് കാരണമായിട്ടുണ്ട്.

Tags : KSRTC bus Thamarassery Churam traffic

Recent News

Corehub Up