കോട്ടയം: കോട്ടയം ജില്ലയിലെ ഒൻപത് സീറ്റുകളും എൽഡിഎഫ് നേടുമെന്ന് വി.എൻ. വാസവൻ. ആർക്കും നിഷേധിക്കാൻ കഴിയാത്ത തരത്തിലുള്ള വികസനം ജില്ലയിൽ നടത്തിയെന്നും എല്ലാ വാർഡുകളിലും ഏതെങ്കിലും തരത്തിലുള്ള വികസന പ്രവർത്തനം നടത്താൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ അഞ്ച് സീറ്റ് എൽഡിഎഫും നാല് സീറ്റ് യുഡിഎഫുമാണ് നേടിയത്.