x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി ക​ച്ച​വ​ടം എ​ക്സൈ​സി​നെ അ​റി​യി​ച്ചു; യു​വാ​വി​നെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ


Published: April 22, 2026 11:22 PM IST | Updated: April 22, 2026 11:22 PM IST

നെ​ടു​മ​ങ്ങാ​ട്: എ​യ​ർ​ഗ​ൺ ഉ​പ​യോ​ഗി​ച്ച് യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. ചു​ള്ളി​മാ​നൂ​ർ സ്വ​ദേ​ശി അ​ൻ​സ​ർ (28) ആ​ണ് പി​ടി​യി​ലാ​യ​ത്. നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് ആ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ആ​നാ​ട് സ്വ​ദേ​ശി സ​ഞ്ജ​യ്‌​യെ ആ​ണ് അ​ൻ​സ​ർ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. ഫെ​ബ്രു​വ​രി മൂ​ന്നി​ന് ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. അ​ൻ​സ​ർ ല​ഹ​രി ക​ച്ച​വ​ടം ന​ട​ത്തു​ന്ന വി​വ​രം എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ച​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​യി​രു​ന്നു കൊ​ല​പാ​ത​ക ശ്ര​മം.

 

Tags : kerala police crime news trivandrum excise

Recent News

Corehub Up