x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ര​മ​ട​ച്ച ര​സീ​ത് ചോ​ദി​ച്ചു, ന​ൽ​കി​യി​ല്ല; ഭാ​ര്യയെ കു​ത്തി​ക്കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച ഭ​ർ​ത്താ​വ് പി​ടി​യി​ൽ


Published: May 26, 2026 04:32 PM IST | Updated: May 26, 2026 04:36 PM IST

കൊ​ല്ലം: ക​ര​മ​ട​ച്ച ര​സീ​ത് ന​ൽ​കാ​ത്ത​തി​ലു​ള്ള വൈ​രാ​ഗ്യ​ത്തി​ൽ ഭാ​ര്യ​യെ കു​ത്തി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. കൊ​ല്ല​ത്ത് ന​ട​ന്ന സം​ഭ​വ​ത്തി​ൽ നെ​ടു​മ്പ​ന ക​ള​യ്ക്ക​ൽ ശ​ര​ണ്യ ഭ​വ​നി​ൽ സ​തീ​ശ​ൻ (55) ആ​ണ് ക​ണ്ണ​ന​ല്ലൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

കു​ത്തേ​റ്റ ഇ​യാ​ളു​ടെ ഭാ​ര്യ ര​മ (47) ചി​കി​ത്സ​യി​ലാ​ണ്. ക​ണ്ണ​ന​ല്ലൂ​ർ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ഒ​രു കേ​സി​ൽ ജാ​മ്യ​ത്തി​നാ​യി ക​ര​മ​ട​ച്ച ര​സീ​ത് വേ​ണ​മെ​ന്ന് സ​തീ​ശ​ൻ ഭാ​ര്യ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​റ​ണാ​കു​ള​ത്ത് ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന ര​മ​യെ ഇ​തി​നാ​യി വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ ജാ​മ്യം നി​ൽ​ക്കാ​നോ രേ​ഖ​ക​ൾ കൈ​മാ​റാ​നോ ര​മ ത​യാ​റാ​യി​ല്ല. തു​ട​ർ​ന്ന് ഇ​യാ​ൾ ക​ത്തി​കൊ​ണ്ട് ര​മ​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : arrest police case stab

Recent News

Corehub Up