x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാലിക്കട്ട് യൂണിവേഴ്സിറ്റിയിലെ ന്യൂനപക്ഷ കോളജുകളിൽ പ്രിൻസിപ്പൽ നിയമനത്തിന് മാനേജ്മെന്‍റിനുള്ള അധികാരം റദ്ദാക്കി


Published: November 12, 2025 01:54 AM IST | Updated: November 12, 2025 01:54 AM IST

തേ​​​ഞ്ഞി​​​പ്പ​​​ലം: കാ​​​ലി​​​ക്ക​​​ട്ട് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക്കു കീ​​​ഴി​​​ലെ ന്യൂ​​​ന​​​പ​​​ക്ഷ പ​​​ദ​​​വി​​​യു​​​ള്ള എ​​​യ്ഡ​​​ഡ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ്രി​​​ൻ​​​സി​​​പ്പ​​​ൽ നി​​​യ​​​മ​​​ന​​​ത്തി​​​ന് മാ​​​നേ​​​ജ്മെ​​​ന്‍റി​​​നു​​​ള്ള അ​​​ധി​​​കാ​​​രം റ​​​ദ്ദാ​​​ക്കി.

ന്യൂ​​​ന​​​പ​​​ക്ഷ പ​​​ദ​​​വി​​​യു​​​ള്ള കോ​​​ള​​​ജു​​​ക​​​ളി​​​ൽ സെ​​​ല​​​ക്‌​​​ഷ​​​ൻ ക​​​മ്മി​​​റ്റി ഇ​​​ല്ലാ​​​തെ മാ​​​നേ​​​ജ്മെ​​​ന്‍റി​​​ന് പ്രി​​​ൻ​​​സി​​​പ്പ​​​ൽ നി​​​യ​​​മ​​​നം ന​​​ട​​​ത്താ​​​നു​​​ള്ള അ​​​നു​​​മ​​​തി​​​യാ​​​ണ് സി​​​ൻ​​​ഡി​​​ക്ക​​​റ്റി​​​ൽ ഭൂ​​​രി​​​പ​​​ക്ഷ​​​മു​​​ള്ള സി​​​പി​​​എം അം​​​ഗ​​​ങ്ങ​​​ളു​​​ടെ താ​​​ത്പ​​​ര്യ പ്ര​​​കാ​​​രം ഇ​​​ല്ലാ​​​താ​​​ക്കി​​​യ​​​ത്.

ന്യൂ​​​ന​​​പ​​​ക്ഷ കോ​​​ള​​​ജു​​​ക​​​ളു​​​ടെ ഈ ​​​പ്ര​​​ത്യേ​​​ക അ​​​വ​​​കാ​​​ശം ഭ​​​ര​​​ണ​​​ഘ​​​ട​​​ന പ്ര​​​കാ​​​രം നി​​​ല​​​നി​​​ൽ​​​ക്കേ​​​യാ​​​ണ് സി​​​ൻ​​​ഡി​​​ക്ക​​​റ്റി​​​ന്‍റെ ന​​​ട​​​പ​​​ടി​​​യെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ സി​​​ൻ​​​ഡി​​​ക്ക​​​റ്റം​​​ഗ​​​ങ്ങ​​​ൾ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. യു​​​ജി​​​സി ച​​​ട്ട​​​പ്ര​​​കാ​​​രം യോ​​​ഗ്യ​​​ത​​​യു​​​ള്ള മു​​​തി​​​ർ​​​ന്ന അ​​​ധ്യാ​​​പ​​​ക​​​നെ പ്രി​​​ൻ​​​സി​​​പ്പ​​​ലാ​​​യി നേ​​​രി​​​ട്ടു നി​​​യ​​​മി​​​ച്ച ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ക്രൈ​​​സ്റ്റ് കോ​​​ള​​​ജ് മാ​​​നേ​​​ജ്മെ​​​ന്‍റി​​​ന്‍റെ തീ​​​രു​​​മാ​​​നം യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി അ​​​സാ​​​ധു​​​വാ​​​ക്കി​​​യി​​​രു​​​ന്നു. ക്രൈ​​​സ്റ്റ് കോ​​​ള​​​ജി​​​ലെ പ്രി​​​ൻ​​​സി​​​പ്പ​​​ൽ നി​​​യ​​​മ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ക്രൈ​​​സ്റ്റ് എ​​​ഡ്യു​​​ക്കേ​​​ഷ​​​ണ​​​ൽ സൊ​​​സൈ​​​റ്റി ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ഫ​​​യ​​​ൽ ചെ​​​യ്ത കേ​​​സി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചാ​​​ണ് സി​​​ൻ​​​ഡി​​​ക്ക​​​റ്റ് തീ​​​രു​​​മാ​​​നം.

അ​​​തേ​​​സ​​​മ​​​യം, ന്യൂ​​​ന​​​പ​​​ക്ഷ പ​​​ദ​​​വി​​​യു​​​ള്ള കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ്രി​​​ൻ​​​സി​​​പ്പ​​​ൽ നി​​​യ​​​മ​​​ന​​​ത്തി​​​ന് മാ​​​നേ​​​ജ്മെ​​​ന്‍റി​​​നാ​​​ണ് ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ അ​​​ധി​​​കാ​​​ര​​​മെ​​​ന്നും അ​​​തി​​​നെ മ​​​റി​​​ക​​​ട​​​ക്കാ​​​ൻ യു​​​ജി​​​സി റെ​​​ഗു​​​ലേ​​​ഷ​​​ൻ​​​സി​​​നു സാ​​​ധി​​​ക്കി​​​ല്ലെ​​​ന്നും ക​​​ഴി​​​ഞ്ഞ ഏ​​​ഴു പ​​​തി​​​റ്റാ​​​ണ്ടാ​​​യി അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന ഈ ​​​അ​​​ധി​​​കാ​​​രം റ​​​ദ്ദാ​​​ക്കു​​​ന്ന​​​തു നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും യു​​​ഡി​​​എ​​​ഫ് അ​​​നു​​​കൂ​​​ല സി​​​ൻ​​​ഡി​​​ക്ക​​​റ്റ് അം​​​ഗ​​​ങ്ങ​​​ളാ​​​യ ഡോ. ​​​പി. റ​​​ഷീ​​​ദ് അ​​​ഹ​​​മ്മ​​​ദ്, ടി.​​​ജെ. മാ​​​ർ​​​ട്ടി​​​ൻ എ​​​ന്നി​​​വ​​​ർ പ​​​റ​​​ഞ്ഞു.

ആ​​​ർ​​​ട്ടി​​​ക്കി​​​ൾ 30(1) പ്ര​​​കാ​​​രം ന്യൂ​​​ന​​​പ​​​ക്ഷ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​നെ​​​യും അ​​​ധ്യാ​​​പ​​​ക​​​രെ​​​യും നി​​​യ​​​മി​​​ക്കാ​​​നു​​​ള്ള അ​​​വ​​​കാ​​​ശം ഭ​​​ര​​​ണ​​​ഘ​​​ട​​​ന ഉ​​​റ​​​പ്പ് ന​​​ൽ​​​കു​​​ന്നു​​​ണ്ട്. ഈ ​​​അ​​​വ​​​കാ​​​ശം നി​​​ര​​​വ​​​ധി സു​​​പ്രീം​​കോ​​​ട​​​തി​​വി​​​ധി​​​ക​​​ൾ മു​​​ഖേ​​​ന​​​യും സം​​​ര​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

മ​​​ദ്രാ​​​സ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ഫോ​​​റം ഫോ​​​ർ മൈ​​​നോ​​​റി​​​റ്റി ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ഷ​​​ൻ​​​സ് സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​യി​​​ലൂ​​​ടെ​​​യും ന്യൂ​​​ന​​​പ​​​ക്ഷ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് യു​​​ജി​​​സി സെ​​​ല​​​ക്‌​​​ഷ​​​ൻ ക​​​മ്മി​​​റ്റി നി​​​ർ​​​ബ​​​ന്ധ​​​മ​​​ല്ലെ​​​ന്നും യു​​​ജി​​​സി നി​​​ഷ്ക​​​ർ​​​ഷി​​​ക്കു​​​ന്ന യോ​​​ഗ്യ​​​ത​​​യു​​​ള്ള അ​​​ധ്യാ​​​പ​​​ക​​​നെ മാ​​​നേ​​​ജ്മെ​​​ന്‍റി​​​ന് പ്രി​​​ൻ​​​സി​​​പ്പ​​​ലാ​​​യി നി​​​യ​​​മി​​​ക്കാ​​​മെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ഇ​​​വ​​​ർ പ​​​റ​​​യു​​​ന്നു. എ​​​ന്നാ​​​ൽ സി​​​പി​​​എം സി​​​ൻ​​​ഡി​​​ക്ക​​​റ്റ് അം​​​ഗ​​​ങ്ങ​​​ൾ ഇ​​​ത് അം​​​ഗീ​​​ക​​​രി​​​ക്കാ​​​ത്ത നി​​​ല​​​പാ​​​ടി​​​ലാ​​​ണ്.

Tags : Calicut University minority colleges Management's authority principals

Recent News

Corehub Up