ആലുവ: വിശുദ്ധ വാരത്തിൽ മംഗലപ്പുഴ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ നടത്തുന്ന അല്മായ ധ്യാനം ഏപ്രിൽ ഒന്നിന് ആരംഭിക്കും.
റിഡംപ്റ്ററിസ്റ്റ് സന്യാസസമൂഹം പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. പോളി കണ്ണന്പുഴയാണ് ധ്യാനം നയിക്കുന്നത്. പൂർണമായും ഇംഗ്ലീഷിലുള്ള ധ്യാനം പുരുഷന്മാർക്കായാണു സംഘടിപ്പിച്ചിട്ടുള്ളത്. പങ്കെടുക്കുന്ന എല്ലാവർക്കും താമസസൗകര്യം ഒരുക്കും.
സെമിനാരി റെക്ടർ ഫാ. ഡോ. സ്റ്റാൻലി പുൽപ്രയിൽ, പോർട്ട് ട്രസ്റ്റ് ചെയർമാനായിരുന്ന ഡോ. ജോസ് പോൾ, കേരള സംസ്ഥാന പ്രൊഡക്ടിവിറ്റി കൗൺസിൽ ഡയറക്ടറായിരുന്ന എ.പി. ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് ധ്യാനം സംഘടിപ്പിക്കുന്നത്.
ധ്യാനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഈമാസം 27ന് മുമ്പ് https://tinyurl.com/Mangalappuzha2026 എന്ന ഓൺലൈൻ ലിങ്കിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 94476 05168.
Tags : Holy week St. Joseph Pontifical Seminary Mangalapuzha a Meditation retreat