x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മരീന അബ്രമോവിച്ച് ബിനാലെയിൽ


Published: February 12, 2026 01:05 AM IST | Updated: February 12, 2026 01:05 AM IST

കൊ​​​​ച്ചി: “അ​​​​ന്ധ​​​​മാ​​​​യി പാ​​​​ശ്ചാ​​​​ത്യ​​​​സം​​​​സ്കാ​​​​ര​​​​ത്തി​​​​ലേ​​​​ക്കു പോ​​​​കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്ന ഇ​​​​ന്ന​​​​ത്തെ ഇ​​​​ന്ത്യ ലോ​​​​ക​​​​ത്തെ നി​​​​രാ​​​​ശ​​​​പ്പെ​​​​ടു​​​​ത്തും. ഭൂ​​​​ലോ​​​​ക​​​​ത്തി​​​​ന്‍റെ അ​​​​മ്മ​​​​യാ​​​​ണ് ഇ​​​​ന്ത്യ. വി​​​​ദേ​​​​ശി​​​​യാ​​​​യി​​​​രി​​​​ക്കു​​​​മ്പോ​​​​ഴും മ​​​​ഹ​​​​ത്താ​​​​യ ഇ​​​​ന്ത്യ​​​​ൻ സം​​​​സ്കാ​​​​രം ഹൃ​​​​ദ​​​​യ​​​​ത്തി​​​​ലേ​​​​റ്റി​​​​യ വ്യ​​​​ക്തി​​​​യാ​​​​ണു ഞാ​​​​ൻ. സ്വ​​​​ന്തം പൈ​​​​തൃ​​​​ക​​​​വും സം​​​​സ്കൃ​​​​തി​​​​യും മ​​​​റ​​​​ന്ന് പാ​​​​ശ്ചാ​​​​ത്യ​​​​മൂ​​​​ല്യ​​​​ങ്ങ​​​​ള്‍ക്കു പി​​​​ന്നാ​​​​ലെ പോ​​​​കു​​​​ന്ന ഇ​​​​ന്ന​​​​ത്തെ ഇ​​​​ന്ത്യ എ​​​​ന്നെ പ്ര​​​​ചോ​​​​ദി​​​​പ്പി​​​​ക്കു​​​​ന്നി​​​​ല്ല...’’

പു​​​​തി​​​​യ ഇ​​​​ന്ത്യ​​​​യു​​​​ടെ വ​​​​ർ​​​​ത്ത​​​​മാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു​​​​നേ​​​​രേ വി​​​​മ​​​​ർ​​​​ശ​​​​ന​​​​മു​​​​യ​​​​ർ​​​​ത്തി​​​​യ​​​​ത് ലോ​​​​ക​​​​പ്ര​​​​ശ​​​​സ്ത പെ​​​​ര്‍ഫോ​​​​മിം​​​​ഗ് ആ​​​​ര്‍ട്ടി​​​​സ്റ്റ് മ​​​​രീ​​​​ന അ​​​​ബ്ര​​​​മോ​​​​വി​​​​ച്ച്. കൊ​​​​ച്ചി-​​​​മു​​​​സി​​​​രി​​​​സ് ബി​​​​നാ​​​​ലെ​​​​യി​​​​ലെ ത​​​​ന്‍റെ ക​​​​ലാ​​​​പ്ര​​​​തി​​​​ഷ്ഠ​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ച് പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്താ​​​​നെ​​​​ത്തി​​​​യ മ​​​​രീ​​​​ന മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളു​​​​മാ​​​​യി സം​​​​വ​​​​ദി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

1979ലെ ​​​​ഇ​​​​ന്ത്യ സ​​​​ന്ദ​​​​ര്‍ശ​​​​ന​​​​ത്തി​​​​ല്‍ ബോ​​​​ധ​​​​ഗ​​​​യ സ​​​​ന്ദ​​​​ര്‍ശി​​​​ച്ച​​​​തി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ജീ​​​​വി​​​​ത​​​​ത്തി​​​​ല്‍ എ​​​​ന്തു ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന ചി​​​​ന്ത ത​​​​നി​​​​ക്കു​​​​ണ്ടാ​​​​യ​​​​ത്. സി​​​​നി​​​​മ, സാ​​​​ഹി​​​​ത്യം, സം​​​​ഗീ​​​​തം എ​​​​ന്നി​​​​വ​​​​യി​​​​ലെ​​​​ല്ലാം സ്വ​​​​ന്തം രാ​​​​ജ്യ​​​​ത്തു​​​​ള്ള നി​​​​ധി കാ​​​​ണാ​​​​തെ വി​​​​ദേ​​​​ശ​​​​ത്തേ​​​​ക്കു കാ​​​​ഴ്ച പാ​​​​യി​​​​ക്കു​​​​ക​​​​യാ​​​​ണ്. സം​​​​സ്കൃ​​​​ത​​​​മെ​​​​ന്ന ഭാ​​​​ഷ​​​​യും അ​​​​തി​​​​ലെ അ​​​​മൂ​​​​ല്യ​​​​മാ​​​​യ അ​​​​റി​​​​വു​​​​ക​​​​ളും ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്താ​​​​ന്‍ ഇ​​​​ന്ന​​​​ത്തെ ത​​​​ല​​​​മു​​​​റ ശ്ര​​​​മി​​​​ക്ക​​​​ണം.

പ്ര​​​​ക​​​​ട​​​​ന​​​​ക​​​​ല​​​​യെ​​​​ന്ന​​​​തു വ​​​​ര്‍ത്ത​​​​മാ​​​​ന​​​​കാ​​​​ല​​​​ത്തി​​​​ന്‍റെ അ​​​​വ​​​​ത​​​​ര​​​​ണ​​​​മാ​​​​ണ്. പൊ​​​​തു​​​​ജ​​​​ന​​​​സ​​​​മ​​​​ക്ഷ​​​​ത്തി​​​​ല്‍ പ്ര​​​​ക​​​​ട​​​​ന​​​​ക​​​​ല ന​​​​ട​​​​ത്തു​​​​മ്പോ​​​​ള്‍ നൂ​​​​റു ശ​​​​ത​​​​മാ​​​​ന​​​​വും അ​​​​തി​​​​നു ന​​​​ല്‍കാ​​​​ന്‍ ശ്ര​​​​മി​​​​ക്ക​​​​ണം.

ബി​​​​നാ​​​​ലെ വേ​​​​ദി​​​​യാ​​​​യ ഐ​​​​ല​​​​ന്‍ഡ് വെ​​​​യ​​​​ര്‍ഹൗ​​​​സി​​​​ലെ വാ​​​​ട്ട​​​​ര്‍ഫാ​​​​ള്‍ എ​​​​ന്ന ക​​​​ലാ​​​​പ്ര​​​​തി​​​​ഷ്ഠ അ​​​​ഞ്ചു വ​​​​ര്‍ഷ​​​​മെ​​​​ടു​​​​ത്താ​​​​ണ് പൂ​​​​ര്‍ത്തി​​​​യാ​​​​ക്കി​​​​യ​​​​ത്. 

ബു​​​​ദ്ധ​​​​മ​​​​ത​​​​ത​​​​ത്വ​​​​ങ്ങ​​​​ള്‍ അ​​​​ന്വേ​​​​ഷി​​​​ച്ച് ടി​​​​ബ​​​​റ്റി​​​​ലെ​​​​ത്തി​​​​യ​​​​പ്പോ​​​​ഴാ​​​​ണ് ത​​​​നി​​​​ക്ക് ഈ ​​​​ക​​​​ലാ​​​​സൃ​​​​ഷ്‌​​​​ടി​​​​യു​​​​ടെ പ്ര​​​​ചോ​​​​ദ​​​​ന​​​​മു​​​​ണ്ടാ​​​​യ​​​​തെ​​​​ന്നും മ​​​​രീ​​​​ന പ​​​​റ​​​​ഞ്ഞു.

Tags : Marina Abramovic Biennale Kochi Muziris Biennale Performing Artist

Recent News

Corehub Up