തിരുവല്ല: ഏഴു ദിനരാത്രങ്ങളിലായി തിരുവല്ലയിലെ വിവിധ വേദികളില്‍ നടന്ന എംജി കലോത്സവം പൂര്‍ത്തീകരിച്ചു. ഇന്നു പുലര്‍ച്ചെയോടെയാണ് മത്സരങ്ങള്‍ പൂര്‍ത്തീകരിച്ച് അന്തിമ ഫലപ്രഖ്യാപനം ഉണ്ടായത്.
192 പോയിന്‍റോടെയാണ് എറണാകുളം മഹാരാജാസ് കോളജ് കലാകിരീടം ചൂടിയത്. 164 പോയിന്‍റു നേടിയ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സ് കോളജിനാണ് രണ്ടാം സ്ഥാനം. 146 പോയിന്‍റ് നേടിയ തേവര എസ്എച്ച് കോളജിനാണ് മൂന്നാം സ്ഥാനം.
വ്യാഴാഴ്ച രാത്രി പൂര്‍ത്തീകരിച്ച മാര്‍ഗംകളി മത്സരത്തില്‍ കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജ്, എറണാകുളം സെന്റ് തെരേസാസ് കോളജ് എന്നിവ ഒന്നാസ്ഥാനം പങ്കിട്ടു. ഒപ്പനയില്‍ എസ്എന്‍എംകോളജ് മാല്യങ്കര, ഭാരതമാതാ കോളജ് ഓഫ് ലീഗല്‍ സ്റ്റഡീസ്, ആലുവ, മഹാരാജാസ് കോളജ് എറണാകളം, ആര്‍എല്‍വി കോളജ് തൃപ്പൂണിത്തുറ,, സെന്‍റ് തെരേസാസ് കോളജ് എറണാകുളം എന്നിവ ഒന്നാം സ്ഥാനം പങ്കിട്ടു.
Tags : MG University Youth festival Maharajas College