x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രീം തേച്ചാൽ സൗന്ദര്യം വരില്ല; ജാഗ്രത വേണം: പരാതി കിട്ടിയാൽ നടപടിയെന്നും മന്ത്രി കെ. മുരളീധരൻ

വെബ് ഡെസ്ക്
Published: November 22, 2026 02:40 PM IST | Updated: November 22, 2026 02:40 PM IST

മന്ത്രി കെ. മുരളീധരൻ (File Photo)

തിരുവനന്തപുരം: സൗന്ദര്യവർധക ക്രീമുകൾക്കെതിരെ പരാതികൾ ലഭിച്ചാൽ പരിശോധന നടത്തി കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ക്രീമുകൾ ഉപയോഗിച്ചതുകൊണ്ട് മാത്രം സൗന്ദര്യം വർധിക്കില്ലെന്നും, ഇത്തരം ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നതിന് മുൻപ് അവയുടെ ഗുണനിലവാരവും നിർമാണ വിവരങ്ങളും കൃത്യമായി പരിശോധിക്കണമെന്നും മന്ത്രി നിർദേശിച്ചു.

സർക്കാർ അംഗീകാരമുള്ള നിരവധി ക്രീമുകൾ നിലവിൽ വിപണിയിലുണ്ട്. എന്നാൽ, യാതൊരു മാനദണ്ഡങ്ങളുമില്ലാതെ ഓൺലൈൻ വഴിയാണ് ഇന്ന് പല ഉത്പന്നങ്ങളും വിറ്റഴിക്കപ്പെടുന്നത്. ഇവ എവിടെയാണ് നിർമിച്ചതെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഉറപ്പുവരുത്തിയ ശേഷം മാത്രമേ മുഖത്ത് ഉപയോഗിക്കാവൂ. ഓൺലൈൻ വഴിയുള്ള ഇത്തരം അനധികൃത വിൽപ്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യത്തിൽ സർക്കാർ ഉടൻ തീരുമാനമെടുക്കും. പരാതികൾ ലഭിക്കുന്ന മുറയ്ക്ക് കർശന നിയമനടപടികളിലേക്ക് കടക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

അതിനിടെ, സൗന്ദര്യവർധക വസ്തുക്കൾക്കെതിരേയും ഓൺലൈൻ വഴി വിൽക്കുന്ന ക്രീമുകൾക്കെതിരേയും വീണ്ടും പരാതി ഉയർന്നതോടെ ഓപ്പറേഷൻ സൗന്ദര്യ ദൗത്യം വീണ്ടും ശക്തമാക്കാൻ ഒരുങ്ങുകയാണ് സർക്കാർ.

Tags : KMuraleedharan Minister FaceCream

Recent News

Corehub Up