കല്‍പ്പറ്റ: നഞ്ചന്‍ഗോഡ് - നിലമ്പൂര്‍ റെയില്‍ പദ്ധതി, ദേശീയപാത 766ലെ രാത്രിയാത്രാ വിലക്ക് വിഷയങ്ങളില്‍ നീലഗിരി-വയനാട് എന്‍എച്ച് ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി വി.ഡി. സതീശന് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തും. ഇതിന്റെ ഭാഗമായി പത്തുവര്‍ഷമായി മുടങ്ങിക്കിടക്കുന്ന നിലമ്പൂര്‍-നഞ്ചന്‍ഗോഡ് റെയില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിന് യുഡിഎഫ് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
ദേശീയപാത 766ലെ രാത്രിയാത്രാ നിരോധനം നീക്കുന്നതിന് ഇടപെടണമെന്ന ആവശ്യവും ഉന്നയിച്ചു. 2016 റെയില്‍ പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിച്ചതാണ്. ഇതേത്തുടര്‍ന്ന് ഡിപിആര്‍ തയാറാക്കാന്‍ അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ ഡിഎംആര്‍സിയെ ചുമതലപ്പെടുത്തി. എന്നാല്‍ പിന്നീടുവന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഡിഎംആര്‍സിക്ക് ഫണ്ട് നല്‍കാതെ പദ്ധതി തടസപ്പെടുത്തുകയാണ് ചെയ്തത്.
ഇ. ശ്രീധരന്റെ ഇടപെടലിന്റെ ഫലമായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് വിനിയോഗിച്ചാണ് റെയില്‍ പദ്ധതിയുടെ ഡിപിആറും അന്തിമ സ്ഥലം നിര്‍ണയ സര്‍വേയും നടത്തിയത്. ഡിപിആര്‍ റെയില്‍വേ ബോര്‍ഡ് അംഗീകരിച്ചാല്‍ സ്ഥലമെടുപ്പ് ഉള്‍പ്പെടെ നിര്‍ണായക നടപടികളിലേക്ക് കടക്കാം. റെയില്‍ പദ്ധതിക്ക് സ്പെഷല്‍ പര്‍പസ് വെഹിക്കിള്‍ രൂപീകരിക്കണമെന്ന ആക്ഷന്‍ കമ്മിറ്റിയുടെ ആവശ്യം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചതാണ്. ആദ്യഘട്ടം എന്ന നിലയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായി കേരള റെയില്‍ ഡെവലപ്മെന്റ് കോര്പറേഷന് രൂപീകരിക്കുകയുമുണ്ടായി.
എന്നാല്‍ കഴിഞ്ഞ 10 വര്‍ഷം കോര്പറേഷന് പ്രവര്‍ത്തനങ്ങള്‍ നടത്താതെ വെള്ളാനയായി തുടരുകയാണ് ചെയ്തത്. ഇക്കാര്യം മുഖ്യമന്ത്രിയുടെ അടിയന്തര ശ്രദ്ധയില്‍കൊണ്ടുവരുമെന്ന് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ടി.എം. റഷീദ്, സെക്രട്ടറി വിനയകുമാര്‍ അഴിപ്പുറത്ത്, മറ്റു ഭാരവാഹികളായ പി.വൈ. മത്തായി, എം.എ. അസൈനാര്‍, ജോസ് കപ്യാര് മല, സി. അബ്ദുള്‍ റസാഖ്, സി.എച്ച്. സുരേഷ്, മോഹന്‍ നവരംഗ്, പോള്‍ മത്യൂസ്, ജേക്കബ് ബത്തേരി, നാസര്‍ കാസിം, സിറാജുദീന്‍, അനില്‍ എന്നിവര്‍ പറഞ്ഞു.
രാത്രിയാത്രാ നിരോധനപ്രശ്നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച ഉടനെ ആരംഭിക്കണം. ഉചിതമായ പരിഹാരമാര്‍ഗം കണ്ടെത്തി കേരള, കര്‍ണാടക, കേന്ദ്ര സര്‍ക്കാരുകളുടെ സംയുക്ത നിര്‍ദേശമായി സുപ്രീം കോടതിയെ അറിയിക്കണമെന്ന് അവര്‍ നിര്‍ദശിച്ചു.
Tags : Nanjangod Nilambur Rail Action Committee VDS government