x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​റ്റ് പി​ജി 2026: അ​ഡ്മി​റ്റ് കാ​ർ​ഡ് ചൊ​വ്വാ​ഴ്ച  മു​ത​ൽ; പ​രീ​ക്ഷ ഓ​ഗ​സ്റ്റ് 30-ന് 

ഓൺലൈൻ ഡെസ്ക്
Published: August 24, 2026 09:51 PM IST | Updated: August 24, 2026 09:51 PM IST

പ്രതീകാത്മക ചിത്രം

​തി​രു​വ​ന​ന്ത​പു​രം: നീ​റ്റ് പി​ജി ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത പ​രീ​ക്ഷ 2026 ഓ​ഗ​സ്റ്റ് 30-ന്.  ​രാ​വി​ലെ ഒ​റ്റ ഷി​ഫ്റ്റാ​യി പ​രീ​ക്ഷ ന​ട​ക്കും. രാ​വി​ലെ 09:00 മ​ണി മു​ത​ൽ ഉ​ച്ച​യ്ക്ക് 12:30 വ​രെ ന​ട​ക്കു​ന്ന പ​രീ​ക്ഷ​യ്ക്കു​ള്ള അ​ഡ്മി​റ്റ് കാ​ർ​ഡു​ക​ൾ ചൊ​വ്വാ​ഴ്ച  (ഓ​ഗ​സ്റ്റ് 25) മു​ത​ൽ നാ​ഷ​ണ​ൽ ബോ​ർ​ഡ് ഓ​ഫ് എ​ക്സാ​മി​നേ​ഷ​ൻ​സ് ഇ​ൻ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​കും. 

നേ​ര​ത്തെ ഓ​ഗ​സ്റ്റ് 24-ന് ​അ​ഡ്മി​റ്റ് കാ​ർ​ഡ് വി​ത​ര​ണം ചെ​യ്യു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും പി​ന്നീ​ട് തീ​യ​തി മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​ത്ത​വ​ണ പ​രീ​ക്ഷാ ചോ​ദ്യ​ങ്ങ​ളു​ടെ എ​ണ്ണം 200-ൽ ​നി​ന്ന് 180 ആ​യി കു​റ​ച്ചി​ട്ടു​ണ്ട്. 720 മാ​ർ​ക്കി​ലാ​യി​രി​ക്കും ആ​കെ പ​രീ​ക്ഷ. ഓ​രോ ശ​രി​യു​ത്ത​ര​ത്തി​നും 4 മാ​ർ​ക്ക് ല​ഭി​ക്കും. തെ​റ്റാ​യ ഉ​ത്ത​ര​ങ്ങ​ൾ​ക്ക് 1 മാ​ർ​ക്ക് വീ​തം നെ​ഗ​റ്റീ​വ് മാ​ർ​ക്കാ​യി കു​റ​യ്ക്കും. 3 മ​ണി​ക്കൂ​ർ 30 മി​നി​റ്റാ​ണ് (210 മി​നി​റ്റ്) പ​രീ​ക്ഷാ സ​മ​യം.  

രാ​ജ്യ​ത്തു​ട​നീ​ളം ഒ​റ്റ ഷി​ഫ്റ്റി​ലാ​യി പ​രീ​ക്ഷ ന​ട​ത്തു​ന്ന​തി​നാ​ൽ സ്കോ​ർ നോ​ർ​മ​ലൈ​സേ​ഷ​ൻ രീ​തി ഒ​ഴി​വാ​കും. അ​ഡ്മി​റ്റ് കാ​ർ​ഡ് ഡൗ​ൺ​ലോ​ഡ് ചെ​യ്യു​ന്ന​തി​ന് ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റാ​യ [nbe.edu.in](https://nbe.edu.in) സ​ന്ദ​ർ​ശി​ക്കു​ക. അ​ഡ്മി​റ്റ് കാ​ർ​ഡി​ൽ ന​ൽ​കി​യി​ട്ടു​ള്ള പേ​ര്, ഫോ​ട്ടോ, പ​രീ​ക്ഷാ കേ​ന്ദ്രം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളി​ൽ പി​ശ​കു​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഉ​ട​ൻ ത​ന്നെ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്. 

Tags : NEETPG2026 AdmitCard Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up