x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'വ​യ​നാ​ട് ഫ​ണ്ട് മു​ക്കി​യ​തു​പോ​ലെ ഖ​ജ​നാ​വ് മു​ക്ക​രു​ത്': ചി​ന്ത ജെ​റോം 

ഓൺലൈൻ ഡെസ്ക്
Published: August 24, 2026 09:04 PM IST | Updated: August 24, 2026 09:04 PM IST

ചിന്ത ജെറോം

തി​രു​വ​ന​ന്ത​പു​രം: ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ത​നി​ക്കെ​തി​രെ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​നും കാ​യി​ക മ​ന്ത്രി​യു​മാ​യ ഒ.​ജെ. ജ​നീ​ഷി​ന് ഫേ​സ്ബു​ക്കി​ലൂ​ടെ മ​റു​പ​ടി​യു​മാ​യി ചി​ന്ത ജെ​റോം. ഒ​രു യു​വാ​വ് മ​ന്ത്രി​സ​ഭ​യി​ലെ​ത്തി​യ തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന് കു​റി​ച്ച ചി​ന്ത, എ​ന്നാ​ൽ വ​യ​നാ​ട് ദു​രി​താ​ശ്വാ​സ ഫ​ണ്ട് മു​ക്കി​യ​തു​പോ​ലെ കേ​ര​ള​ത്തി​ലെ ഖ​ജ​നാ​വ് മു​ക്ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി. 

മ​ന്ത്രി പ​ദ​വി ഉ​പ​യോ​ഗി​ച്ച് മു​ൻ​ഗാ​മി​യെ കേ​സു​ക​ളി​ൽ നി​ന്ന് ര​ക്ഷി​ക്കാ​നോ, സോ​ഷ്യ​ൽ മീ​ഡി​യ പ്രൊ​മോ​ട്ട​ർ​മാ​രെ ഉ​പ​യോ​ഗി​ച്ച് വ​നി​താ പൊ​തു​പ്ര​വ​ർ​ത്ത​ക​രെ അ​ധി​ക്ഷേ​പി​ക്കാ​നോ ശ്ര​മി​ക്ക​രു​തെ​ന്നും ചി​ന്ത ജെ​റോം വി​മ​ർ​ശി​ച്ചു. ല​ഹ​രി ക​ച്ച​വ​ട​ക്കാ​രാ​യ സോ​ഷ്യ​ൽ മീ​ഡി​യ പ്രൊ​മോ​ട്ട​ർ​മാ​രെ ഉ​പ​യോ​ഗി​ച്ച് നാ​ട്ടി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ വ​നി​താ പൊ​തു​പ്ര​വ​ർ​ത്ത​ക​രെ സൈ​ബ​ർ ഇ​ട​ങ്ങ​ളി​ൽ അ​വ​ഹേ​ളി​ക്കാ​ൻ മ​ന്ത്രി പ​ദം ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് ചി​ന്ത ഓ​ർ​മി​പ്പി​ച്ചു.

ത​ങ്ങ​ൾ പ​ങ്കെ​ടു​ത്ത പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​നി​ട​യി​ൽ പ്ര​വ​ർ​ത്ത​ക​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​യ​ർ​ന്ന സ്ത്രീ​വി​രു​ദ്ധ മു​ദ്രാ​വാ​ക്യം തെ​റ്റാ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കി, അ​ത് ഏ​റ്റു​വി​ളി​ക്കാ​തെ ത​ട​യാ​ൻ ആ​ർ​ജ​വം കാ​ണി​ച്ച​താ​ണ് ഡി​വൈ​എ​ഫ്ഐ​യു​ടെ രാ​ഷ്ട്രീ​യ​മെ​ന്ന് ചി​ന്ത കൂ​ട്ടി​ച്ചേ​ർ​ത്തു. ഡി​വൈ​എ​ഫ്ഐ അ​ധ്യ​ക്ഷ​യാ​യി വ​നി​ത വ​രു​ന്ന​ത് ന​ല്ല​താ​ണെ​ങ്കി​ലും തെ​രു​വി​ൽ കേ​ട്ടാ​ൽ അ​റ​യ്ക്കു​ന്ന മു​ദ്രാ​വാ​ക്യം വി​ളി​ക്ക​രു​തെ​ന്ന് മ​ന്ത്രി ജ​നീ​ഷ് തൃ​ശൂ​രി​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വി​മ​ർ​ശി​ച്ചി​രു​ന്നു. 

മ​ന്ത്രി​സ്ഥാ​ന​വും സം​ഘ​ട​നാ ചു​മ​ത​ല​യും വ​ഹി​ച്ച് രാ​ഷ്ട്രീ​യ പ്ര​തി​രോ​ധം തീ​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രെ ചി​ന്ത ജെ​റോ​മി​ന്‍റെ മ​റു​പ​ടി വ​ലി​യ രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് വ​ഴി​തു​റ​ന്നി​രി​ക്കു​ന്ന​ത്.

Tags : ChinthaJerome O.J. Janeesh Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up