പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക രംഗത്തെ മികച്ച സംഭാവനകളെ അടിസ്ഥാനമാക്കി പ്രഗൽഭരായ ശാസ്ത്രജ്ഞർക്ക് നൽകുന്ന കേരള ശാസ്ത്ര പുരസ്കാരത്തിന് നാമനിർദേശം ക്ഷണിച്ചു.
ശാസ്ത്ര സാങ്കേതിക വകുപ്പും കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും ആവിഷ്കരിച്ച പുരസ്കാരം കേരളത്തിൽ ജനിച്ചു ലോകത്തിന്റെ വിവിധഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്ന ശാസ്ത്ര സാങ്കേതിക വിദഗ്ധർക്കാണ് നൽകുന്നത്. ശാസ്ത്രജ്ഞരുടെ ആജീവനാന്ത നേട്ടങ്ങളും സംഭാവനകളുമാണ് അവാർഡിന് ആധാരമായി പരിഗണിക്കുന്നത്. രണ്ട് ലക്ഷം രൂപയും, പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് പുരസ്കാരം.
നാമനിർദേശങ്ങൾ സമർപ്പിക്കാനുള്ള ഫോം, നിബന്ധനകൾ എന്നിവ www.kscste.kerala.gov.in ൽ ലഭ്യമാണ്. നിർദിഷ്ട ഫോമിൽ തയാറാക്കിയ നാമനിർദേശങ്ങൾ അയയ്ക്കേണ്ട വിലാസം:-എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, ശാസ്ത്രഭവൻ, പട്ടം, തിരുവനന്തപുരം-695004. ഇ-മെയിൽ: keralasasthr [email protected] . നാമനിർദേശം ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30.
Tags : Nominations Invited KeralaScience Award Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash