ഒ.ജെ. ജെനീഷ്, ചിന്താ ജെറോം
തൃശൂർ: ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ചിന്ത ജെറോമിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും കായിക വകുപ്പ് മന്ത്രിയുമായ ഒ.ജെ. ജനീഷ്. യുവജന പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലേക്ക് വനിതകൾ കടന്നുവരുന്നത് സ്വാഗതാർഹവും മാതൃകാപരവുമാണെന്നും എന്നാൽ തെരുവിലിറങ്ങി കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ മുദ്രാവാക്യം വിളിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരിൽ നടന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിലാണ് സംഘടനയുടെ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റായി ചിന്ത ജെറോമിനെയും സംസ്ഥാന സെക്രട്ടറിയായി എം. വിജിൻ എംഎൽഎയെയും തെരഞ്ഞെടുത്തത്. വനിതാ അധ്യക്ഷയെ തെരഞ്ഞെടുത്ത നടപടി നല്ലതാണെങ്കിലും തെരുവിൽ കേട്ടാൽ അറയ്ക്കുന്ന ഭാഷയിലുള്ള പ്രകോപനപരമായ മുദ്രാവാക്യം വിളി ഒഴിവാക്കണം
മുൻപ് കൊല്ലത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ചിന്ത ജെറോമിന്റെ നേതൃത്വത്തിൽ ഉയർന്ന മുദ്രാവാക്യം വിളികളെ പരാമർശിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം.
യൂത്ത് കോൺഗ്രസ് അധ്യക്ഷൻ മന്ത്രിസഭയിലെത്തിയത് സ്വാഗതാർഹമാണെന്നും എന്നാൽ ദുരിതാശ്വാസ ഫണ്ട് മുക്കിയതുപോലെ സംസ്ഥാന ഖജനാവ് മുക്കരുതെന്നും മന്ത്രി പദം ഉപയോഗിച്ച് സൈബർ ഇടങ്ങളിൽ വനിതാ പ്രവർത്തകരെ അവഹേളിക്കരുതെന്നും ചിന്ത ജെറോം തിരിച്ചടിച്ചു എ.എ. റഹീം എം.പിയാണ് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്. അഡ്വ. ആർ. രാഹുൽ (ട്രഷറർ), മുൻ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ഉൾപ്പെടെ 25 അംഗ സെക്രട്ടേറിയറ്റിനെയും സമ്മേളനത്തിൽ തെരഞ്ഞെടുത്തു.
Tags : O.J. Janeesh ChinthaJerome