x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​വാ​സി​ക​ൾ​ക്ക് പ​രാ​തി പ​രി​ഹാ​ര​ത്തി​നു പു​തി​യ വെ​ബ്‌​സൈ​റ്റ് ഉ​ട​ൻ


Published: May 27, 2026 12:24 AM IST | Updated: May 27, 2026 12:24 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പ്ര​​​​വാ​​​​സി ഭാ​​​​ര​​​​തീ​​​​യ​​​​ർ (കേ​​​​ര​​​​ളീ​​​​യ​​​​ർ) ക​​​​മ്മീ​​​​ഷ​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ കൂ​​​​ടു​​​​ത​​​​ൽ സു​​​​താ​​​​ര്യ​​​​വും വേ​​​​ഗ​​​മേ​​​​റി​​​​യ​​​​തു​​​​മാ​​​​ക്കാ​​​​ൻ ല​​​​ക്ഷ്യ​​​​മി​​​​ട്ട് സി-​​​​ഡി​​​​റ്റു​​​​മാ​​​​യി ചേ​​​​ർ​​​​ന്ന് വി​​​​ക​​​​സി​​​​പ്പി​​​​ക്കു​​​​ന്ന ആ​​​​ധു​​​​നി​​​​ക വെ​​​​ബ്‌​​​​സൈ​​​​റ്റ് ഉ​​​​ട​​​​ൻ​​​ത​​​​ന്നെ ലോ​​​​ഞ്ച് ചെ​​​​യ്യും.

ഇ​​​​തി​​​​നാ​​​​യു​​​​ള്ള അ​​​​വ​​​​സാ​​​​ന​​​​വ​​​​ട്ട ച​​​​ർ​​​​ച്ച​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​യി​​​​ക്ക​​​​ഴി​​​​ഞ്ഞു​​​​വെ​​​​ന്ന് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് ന​​​​ട​​​​ന്ന പ​​​​ത്താ​​​​മ​​​​ത് എ​​​​ൻ​​​​ആ​​​​ർ​​​​ഐ അ​​​​ദാ​​​​ല​​​​ത്തി​​​​നോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചു​​​ള്ള വാ​​​​ർ​​​​ത്താ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​പേ​​​​ഴ്‌​​​​സ​​​​ൺ റി​​​​ട്ട.​​​​ജ​​​​സ്റ്റീ​​​​സ് സോ​​​​ഫി തോ​​​​മ​​​​സ് അ​​​​റി​​​​യി​​​​ച്ചു.

പ്ര​​​​വാ​​​​സി​​​​ക​​​​ൾ​​​​ക്ക് ഏ​​​​റെ ഉ​​​​പ​​​​കാ​​​​ര​​​​പ്ര​​​​ദ​​​​മാ​​​​കു​​​​ന്ന രീ​​​​തി​​​​യി​​​​ലാ​​​​ണ് പു​​​​തി​​​​യ വെ​​​​ബ്‌​​​​സൈ​​​​റ്റ് രൂ​​​​പ​​​​ക​​​​ല്പ​​​ന ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. പ്ര​​​​വാ​​​​സി​​​​ക​​​​ൾ​​​​ക്ക് ഏ​​​​ത് രാ​​​​ജ്യ​​​​ത്തു​​​നി​​​​ന്നും ക​​​​മ്മീ​​​​ഷ​​​​ൻ ഓ​​​​ഫീ​​​​സി​​​​ൽ വ​​​​രാ​​​​തെ ത​​​​ന്നെ ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി പ​​​​രാ​​​​തി​​​​ക​​​​ൾ ഫ​​​​യ​​​​ൽ ചെ​​​​യ്യാം.

ഫ​​​​യ​​​​ൽ ചെ​​​​യ്ത പ​​​​രാ​​​​തി​​​​ക​​​​ളു​​​​ടെ നി​​​​ല​​​​വി​​​​ലെ അ​​​​വ​​​​സ്ഥ​​​​യും തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും കൃ​​​​ത്യ​​​​മാ​​​​യി ഫോ​​​​ളോ അ​​​​പ്പ് ചെ​​​​യ്യാം. കൂ​​​​ടാ​​​​തെ, കേ​​​​സി​​​​ലെ അ​​​​ന്തി​​​​മ ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ൾ വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ൽ​​​നി​​​​ന്നു നേ​​​​രി​​​​ട്ട് ഡൗ​​​​ൺ​​​​ലോ​​​​ഡ് ചെ​​​​യ്‌​​​​തെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള സൗ​​​​ക​​​​ര്യ​​​​വും ഇ​​​​തി​​​​ലു​​​​ണ്ട്.

സ​​​​ർ​​​​ക്കാ​​​​ർ അം​​​​ഗീ​​​​കാ​​​​ര​​​​മു​​​​ണ്ടെ​​​​ന്നു തെ​​​​റ്റി​​​​ദ്ധ​​​​രി​​​​പ്പി​​​​ച്ച് ആ​​​​ജീ​​​​വ​​​​നാ​​​​ന്ത അം​​​​ഗ​​​​ത്വ​​​​വും പെ​​​​ൻ​​​​ഷ​​​​നും വാ​​​​ഗ്ദാ​​​​നം ചെ​​​​യ്ത് സാ​​​​മ്പ​​​​ത്തി​​​​ക ത​​​​ട്ടി​​​​പ്പ് ന​​​​ട​​​​ത്തു​​​​ന്ന വ്യാ​​​​ജ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​നു​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ ക​​​​മ്മീ​​​​ഷ​​​​ൻ ഡി​​​​ജി​​​​പി ത​​​​ല​​​​ത്തി​​​​ൽ ന​​​​ട​​​​പ​​​​ടി​​​​ക്കു ശി​​​​പാ​​​​ർ​​​​ശ ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. മു​​​​പ്പ​​​​തി​​​​നാ​​​​യി​​​​രം പേ​​​​ർ വ​​​​രെ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത വ്യാ​​​​ജ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ ഉ​​​​ള്ള​​​​താ​​​​യി ക​​​​ണ്ടെ​​​​ത്തി.

ഇ​​​​ത്ത​​​​രം സം​​​​ഘ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ അ​​​​വ​​​​ബോ​​​​ധം സൃ​​​​ഷ്ടി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ടെ​​​​ന്നും അ​​​​തി​​​​ൽ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ​​​​ക്കു പ്ര​​​​ധാ​​​​ന പ​​​​ങ്കു വ​​​​ഹി​​​​ക്കാ​​​​നു​​​​ണ്ടെ​​​​ന്നും ക​​​​മ്മീ​​​​ഷ​​​​ൻ അം​​​​ഗ​​​​ങ്ങ​​​​ൾ പ​​​​റ​​​​ഞ്ഞു.

നോ​​​​ർ​​​​ക്ക​​​​യു​​​​ടെ കൃ​​​​ത്യ​​​​മാ​​​​യ ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ൻ ഉ​​​​ള്ള സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ​​​​ക്കു മാ​​​​ത്ര​​​​മേ പ്ര​​​​വാ​​​​സി​​​​ക​​​​ളു​​​​ടെ ഇ​​​​ട​​​​യി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​നും സ​​​​ഹാ​​​​യ​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കാ​​​​നും അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കാ​​​​വൂ എ​​​​ന്ന് ക​​​​മ്മീ​​​​ഷ​​​​ൻ ശി​​​​പാ​​​​ർ​​​​ശ ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. ഇ​​​​തു​​​​വ​​​​ഴി പ്ര​​​​വാ​​​​സി​​​​ക​​​​ൾ ച​​​​തി​​​​ക്കു​​​​ഴി​​​​ക​​​​ളി​​​​ൽ വീ​​​​ഴു​​​​ന്ന​​​​ത് പൂ​​​​ർ​​​​ണ​​​​മാ​​​​യി ത​​​​ട​​​​യാ​​​​നാ​​​​കു​​​​മെ​​​​ന്നാ​​​​ണു പ്ര​​​​തീ​​​​ക്ഷ.

വാ​​​​ർ​​​​ത്താ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​പേ​​​​ഴ്‌​​​​സ​​​​ൺ ജ​​​​സ്റ്റീ​​​​സ് (റി​​​​ട്ട.) സോ​​​​ഫി തോ​​​​മ​​​​സി​​​​നൊ​​​​പ്പം മെ​​​​ംബർ​​​​മാ​​​​രാ​​​​യ പി. ​​​​എം. ജാ​​​​ബി​​​​ർ പൊ​​​​ന്നു​​​​മാം​​​​ഗ​​​​ൽ, ജോ​​​​സ​​​​ഫ് ദേ​​​​വ​​​​സ്യ, ഡോ. ​​​​മാ​​​​ത്യു കെ. ​​​​ലു​​​​കോ​​​​സ്, എ​​​​ൻ. എ​​​​ൻ. ന​​​​യീം, അ​​​​സി​​​​സ്റ്റ​​​​ന്‍റ് സെ​​​​ക്ര​​​​ട്ട​​​​റി ന​​​​ജീ​​​​ബ് ടി. ​​​​എ. എ​​​​ന്നി​​​​വ​​​​രും പ​​​​ങ്കെ​​​​ടു​​​​ത്തു.

Tags : New website migrant workers redress grievances

Recent News

Corehub Up