ഏയ്ബൽ
തൃശൂർ: പറപ്പൂക്കര പള്ളത്ത് മിഠായി തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് ഒന്നരവയസുകാരൻ മരിച്ചു. പള്ളം തോട്ടുങ്ങൽ പുതുപ്പുള്ളിപറമ്പിൽ റൂബിയുടെയും അനുവിന്റെയും മകൻ ഏയ്ബലാണ് മരിച്ചത്.
രാവിലെ എട്ടരയോടെയാണ് ദാരുണസംഭവം. മിഠായി ശ്വാസനാളത്തിൽ കുടുങ്ങിയതിനെ തുടർന്ന് അവശനിലയിലായ കുഞ്ഞിനെ ഉടൻ തന്നെ പറപ്പൂക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പുതുക്കാട് പൊലിസ് തുടർനടപടികൾ സ്വീകരിച്ചു. ആരോൺ (ആറാം ക്ലാസ് വിദ്യാർഥി) സഹോദരനാണ്.
Tags : Babydeath baby died eating candy