x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡെ​ലി​വ​റി വാ​നും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു


Published: May 14, 2026 06:17 PM IST | Updated: May 14, 2026 06:17 PM IST

നെ​ടു​മ​ങ്ങാ​ട്: ഡെ​ലി​വ​റി വാ​നും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. ആ​ര്യ​നാ​ട് വി​നോ​ബാ​നി​കേ​ത​ൻ മ​രു​തം​കു​ഴി ത​ച്ച​ങ്കോ​ട് വീ​ട്ടി​ൽ സ​ലിം എ​ന്ന ലോ​പ്പ​സ് (71) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് എ​ട്ടോ​ടെ ത​ച്ച​ൻ​കോ​ട് വ​നം​വ​കു​പ്പ് ഓ​ഫീ​സി​നു മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം

അ​പ​ക​ട​ത്തി​ൽ വാ​നി​ന്‍റെ ട​യ​റി​ൽ കു​ടു​ങ്ങി​യ ബൈ​ക്കു​മാ​യി 10 മീ​റ്റ​റോ​ളം വാ​ൻ മു​ന്നോ​ട്ടു​പോ​യി. അ​പ​ക​ട​ത്തെ തു​ട​ർ‌​ന്ന് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​രു​ന്നു.

സം​ഭ​വ സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ ലോ​പ്പ​സ് മ​രി​ച്ചി​രു​ന്നു. ഡെ​ലി​വ​റി വാ​നി​ന്‍റെ ഡ്രൈ​വ​റെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഷ​രീ​ഫ ബീ​വി​യാ​ണ് ലോ​പ്പ​സി​ന്‍റെ ഭാ​ര്യ.

 

Tags : accident death nedumangadu trivandrum

Recent News

Corehub Up