x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ന്തി​ന് ഇ​ങ്ങ​നെ വേ​ട്ട​യാ​ടു​ന്നു?; പൊ​ട്ടി​ക്ക​ര​ഞ്ഞ് പി.​കെ. ശ്രീ​മ​തി

വെബ് ഡെസ്ക്
Published: July 23, 2026 11:47 AM IST | Updated: July 23, 2026 11:48 AM IST

മാ​ധ്യ​മ​ങ്ങ​ൾ​ക്കു മു​മ്പി​ൽ പി.​കെ. ശ്രീ​മ​തി ക​ര​യു​ന്നു.

ക​ണ്ണൂ​ർ: ത​നി​ക്കെ​തി​രെ ചി​ല മാ​ധ്യ​മ​ങ്ങ​ൾ വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണെ​ന്നും അ​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സി​പി​എം നേ​താ​വ് പി.​കെ. ശ്രീ​മ​തി. ചി​ല ഓ​ൺ​ലൈ​ൻ ചാ​ന​ലു​ക​ളാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്നും എ​ന്തി​നാ​ണ് ത​ന്നെ ഇ​ങ്ങ​നെ വേ​ട്ട​യാ​ടു​ന്ന​തെ​ന്നും പൊ​ട്ടി​ക്ക​ര​ഞ്ഞു​കൊ​ണ്ട് പി.​കെ. ശ്രീ​മ​തി ചോ​ദി​ച്ചു.

കേ​ട്ടാ​ൽ ആ​രും വി​ശ്വ​സി​ച്ചു​പോ​കു​ന്ന ത​ര​ത്തി​ൽ അ​തീ​വ മ​ലി​ന​മാ​യ രീ​തി​യി​ലാ​ണ് വാ​ർ​ത്ത​ക​ൾ ന​ൽ​കു​ന്ന​ത്. ക​ഴി​ഞ്ഞ 50 വ​ർ​ഷ​മാ​യി താ​ൻ ഈ ​സ​മൂ​ഹ​ത്തി​ൽ പൊ​തു​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന ആ​ളാ​ണ്. ഇ​ത്ത​ര​മൊ​രു വാ​ർ​ത്ത കൊ​ടു​ക്കു​ന്ന​തി​ന് മു​ൻ​പ് ഇ​തി​ൽ എ​ന്തെ​ങ്കി​ലും വ​സ്തു​ത​യു​ണ്ടോ എ​ന്ന് ത​ന്നോ​ട് ഒ​രു വാ​ക്ക് പോ​ലും ചോ​ദി​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ന്നും അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി.

ഒ​രു പൊ​തു​പ്ര​വ​ർ​ത്ത​ക എ​ന്ന നി​ല​യി​ൽ സ​മൂ​ഹ​ത്തി​ൽ എ​ന്നെ അ​പ​മാ​നി​ക്കു​ക എ​ന്ന ഒ​രൊ​റ്റ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​ത്ത​രം വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. ത​നി​ക്കെ​തി​രെ പ​ല​പ്പോ​ഴും ഇ​ത്ത​രം തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഈ ​തെ​ളി​വു​ക​ളെ​ല്ലാം ശേ​ഖ​രി​ച്ച് അ​ഭി​ഭാ​ഷ​ക​നെ ഏ​ൽ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ശ്രീ​മ​തി പ​റ​ഞ്ഞു.

Tags : FakeAllegation P.K. Sreemathi Cpm LegalAction

Recent News

Corehub Up