x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു

വെബ് ഡെസ്ക്
Published: July 23, 2026 11:40 AM IST | Updated: July 23, 2026 11:40 AM IST

പ്രതീകാത്മക ചിത്രം

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ പ​പ്പാ​ല​ഗു​ഡ​യി​ൽ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ലോ​റി ബൈ​ക്കി​ലി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. ക​ട്ടേ​ദാ​ൻ സ്വ​ദേ​ശി സു​ശീ​ൽ കു​മാ​ർ (28) ആ​ണ് മ​രി​ച്ച​ത്. കു​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് സു​രേ​ഷി​ന് പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ൽ ലോ​റി ഡ്രൈ​വ​ർ ര​ഞ്ജി​ത് സിം​ഹ​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഹ​ഫീ​സ്പേ​ട്ടി​ൽ നി​ന്ന് ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്നു സു​ശീ​ലും സു​രേ​ഷും. പി​ന്നി​ൽ നി​ന്നെ​ത്തി​യ ലോ​റി ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്കി​ന് പി​ന്നി​ലി​രു​ന്ന് യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന സു​ശീ​ൽ സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു.

അ​പ​ക​ട​ത്തി​ന് ശേ​ഷ​വും വാ​ഹ​നം നി​ർ​ത്താ​തെ പോ​യ ഡ്രൈ​വ​ർ മ​റ്റ് ര​ണ്ട് വാ​ഹ​ന​ങ്ങ​ളി​ൽ കൂ​ടി ഇ​ടി​ച്ച ശേ​ഷ​മാ​ണ് ലോ​റി നി​ർ​ത്തി​യ​ത്. മ​റ്റ് വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചെ​ങ്കി​ലും യാ​ത്ര​ക്കാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് ര​ഞ്ജി​തി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ൾ മ​ദ്യ​പി​ച്ചി​രു​ന്നി​ല്ലെ​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Tags : Deepika Kill Bike Accident

Recent News

Corehub Up