x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രി​ങ്കൊ​ടി കാ​ണി​ച്ച​ത് സം​ഘ​ട​ന തീ​രു​മാ​നം; വി​ദേ​ശ​യാ​ത്ര പ്ര​വാ​സി​ക​ളു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ചെ​ന്ന് ഒ.​ജെ. ജ​നീ​ഷ്

വെബ് ഡെസ്ക്
Published: September 28, 2026 12:57 PM IST | Updated: September 28, 2026 12:57 PM IST

ഒ.​ജെ. ജ​നീ​ഷ്

കോ​ഴി​ക്കോ​ട്: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യ്‌​ക്കെ​തി​രെ ക​രി​ങ്കൊ​ടി കാ​ണി​ച്ച​ത് സം​ഘ​ട​ന ത​ല​ത്തി​ലെ​ടു​ത്ത തീ​രു​മാ​ന​മാ​ണെ​ന്ന് മ​ന്ത്രി ഒ.​ജെ.​ജ​നീ​ഷ്. അ​തി​ന് മ​റു​പ​ടി​യാ​യി തി​രി​ച്ചും ക​രി​ങ്കൊ​ടി കാ​ണി​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ പാ​പ്പ​ര​ത്ത​മാ​ണെ​ന്നും ജ​നീ​ഷ് പ​റ​ഞ്ഞു.

വി​വാ​ദ​മാ​യ വി​ദേ​ശ​യാ​ത്ര​യി​ലും മ​ന്ത്രി പ്ര​തി​ക​രി​ച്ചു. പ്ര​വാ​സി​ക​ളു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ചാ​ണ് താ​ൻ വി​ദേ​ശ​യാ​ത്ര ന​ട​ത്തി​യ​തെ​ന്നും യാ​ത്ര​യി​ൽ പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട് കേ​ട്ട​താ​യും ഒ.​ജെ.​ജ​നീ​ഷ് അ​റി​യി​ച്ചു.

വി​ദേ​ശ​ത്ത് ജ​യി​ലി​ൽ ക​ഴി​യു​ന്ന 32 മ​ല​യാ​ളി കു​ടും​ബ​ങ്ങ​ൾ ത​നി​ക്ക് നി​വേ​ദ​നം ന​ൽ​കി​യ​താ​യും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ ഈ ​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളൊ​ന്നും വാ​ർ​ത്ത​യാ​യി​ല്ലെ​ന്നും ത​നി​ക്കെ​തി​രെ ഒ​രു ഫോ​ട്ടോ മാ​ത്ര​മാ​ണ് പ്ര​ച​രി​പ്പി​ച്ച​തെ​ന്നും ജ​നീ​ഷ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : OJJaneesh UDF Congress Calicut NewsUpdate Headlines

Recent News

Corehub Up