x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​ടു​ത​ൽ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് പീ​ഡ​നം: വി​വാ​ഹം ക​ഴി​ഞ്ഞ് മാ​സ​ങ്ങ​ൾ​ക്ക​കം യു​വ​തി ജീ​വ​നൊ​ടു​ക്കി

വെബ് ഡെസ്ക്
Published: September 28, 2026 12:49 PM IST | Updated: September 28, 2026 12:49 PM IST

വൈ​ഷ്ണ​വി പ്ര​വീ​ൺ ജ​രാ​ണ്ടെ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​ന​യി​ൽ സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ യു​വ​തി ജീ​വ​നൊ​ടു​ക്കി. എ​ഞ്ചി​ജി​നീ​യ​റാ​യ വൈ​ഷ്ണ​വി പ്ര​വീ​ൺ ജ​രാ​ണ്ടെ (23) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് ഓ​ങ്കാ​ർ സ​ഞ്ജ​യ് ഘി​സാ​രെ (28), ഇ​യാ​ളു​ടെ മാ​താ​പി​താ​ക്ക​ളാ​യ സ​ഞ്ജ​യ് മ​ഹാ​ദേ​വ് ഘി​സാ​രെ (49), രൂ​പാ​ലി സ​ഞ്ജ​യ് ഘി​സാ​രെ (42) എ​ന്നി​വ​രെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു.

ഈ ​വ​ർ​ഷം മെ​യി​ലാ​ണ് യു​വ​തി​യു​ടെ വി​വാ​ഹം ന​ട​ന്ന​ത്. വൈ​ഷ്ണ​വി​യു​ടെ കു​ടും​ബം സ്ത്രീ​ധ​ന​മാ​യി 45 ല​ക്ഷം രൂ​പ​യും 10 പ​വ​ൻ സ്വ​ർ​ണം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ കാ​ർ വാ​ങ്ങു​ന്ന​തി​നാ​യി വീ​ണ്ടും അ​ഞ്ച് ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ട് ഭ​ർ​ത്താ​വും വീ​ട്ടു​കാ​രും ചേ​ർ​ന്ന് ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും പീ​ഡി​പ്പി​ച്ച​താ​യി യു​വ​തി​യു​ടെ മാ​താ​പി​താ​ക്ക​ൾ ആ​രോ​പി​ച്ചു.

വൈ​ഷ്ണ​വി​യു​ടെ പി​താ​വ് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഭ​ർ​ത്താ​വ് ഓ​ങ്കാ​ർ സ​ഞ്ജ​യ് ഘി​സാ​രെ​ക്കും മാ​താ​പി​താ​ക്ക​ൾ​ക്കു​മെ​തി​രെ പൊ​ലി​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. മ​ര​ണ​സ​മ​യ​ത്ത് യു​വ​തി മൂ​ന്ന് മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്നു​വെ​ന്ന് മാ​താ​പി​താ​ക്ക​ൾ പ​റ​യു​ന്നു. എ​ന്നാ​ൽ പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തി​ന് ശേ​ഷം മാ​ത്ര​മേ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ക്കാ​ൻ ക​ഴി​യൂ എ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Tags : Deepika BreakingNews DowryHarassment Woman Die Suicide Marriage

Recent News

Corehub Up