x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല ത​ക​ർ​ത്ത​ത് പ്ര​ധാ​ന​മ​ന്ത്രി; ആ​ഞ്ഞ​ടി​ച്ച് രാ​ഹു​ൽ ഗാ​ന്ധി

നാഷണൽ ഡെസ്ക്
Published: July 23, 2026 11:07 AM IST | Updated: July 23, 2026 11:09 AM IST

രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ത​ക​ർ​ക്കാ​നും ഇ​ല്ലാ​താ​ക്കാ​നും കൂ​ട്ടു​നി​ന്ന​ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ത​ക​ർ​ത്ത​വ​രെ പ്ര​ധാ​ന​മ​ന്ത്രി സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്നും യു​വാ​ക്ക​ളു​ടെ ഭാ​വി​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​ക​ർ​ത്ത​തെ​ന്നും അ​ദ്ദേ​ഹം എ​ക്സ് പോ​സ്റ്റി​ലൂ​ടെ ആ​രോ​പി​ച്ചു.

കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ പ​ദ​വി രാ​ജി​വെ​ക്കു​ക, വി​ദ്യാ​ർ​ഥി​ക​ളോ​ട് മാ​പ്പ് പ​റ​യു​ക, അ​വ​ർ​ക്ക് നേ​രെ അ​തി​ക്ര​മം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും രാ​ഹു​ൽ ആ​വ​ശ്യ​പ്പെ​ട്ടു. കു​റ്റ​ക്കാ​ർ​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ സം​ര​ക്ഷ​ണം ന​ൽ​കു​ക​യാ​ണെ​ന്നും പാ​ർ​ല​മെ​ന്‍റി​ൽ ഈ ​വി​ഷ​യം സം​സാ​രി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ധൈ​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വോ​ട്ട് മോ​ഷ​ണം, സീ​റ്റ് മോ​ഷ​ണം, സം​ഭാ​വ​ന കൊ​ള്ള, ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച തു​ട​ങ്ങി കേ​ന്ദ്ര ഭ​ര​ണ​ത്തി​ന് കീ​ഴി​ൽ ക്ര​മ​ക്കേ​ടു​ക​ളു​ടെ പ​ട്ടി​ക നീ​ളു​ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി വെ​ക്കാ​തെ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് പ്ര​തി​പ​ക്ഷ​വും സി​ജെ​പി​യും.

 

Tags : NeetPaperleak RahulGandhi NarendraModi CockroachJantaParty

Recent News

Corehub Up